Thursday, April 25, 2024
HomeKeralaതോമസ് ചാണ്ടി എന്‍.സി.പിയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

തോമസ് ചാണ്ടി എന്‍.സി.പിയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

എന്‍.സി.പിയുടെ സംസ്ഥാന പ്രസിഡന്റായി തോമസ് ചാണ്ടി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ ബോഡിയാണ് വിഷയത്തില്‍ തീരുമാനമെടുത്തത്. പി കെ രാജനാണ് വൈസ് പ്രസിഡന്റ്. ശശീന്ദ്രന്‍ വിഭാഗത്തില്‍നിന്നുള്ള നേതാവാണ് രാജന്‍. നിലവില്‍ പീതാംബരന്‍ മാസ്റ്ററാണ് എന്‍ സി പി പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നുണ്ടായ സമവായ ശ്രമത്തിലാണ് ഇപ്പോള്‍ പാര്‍ട്ടി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനം തോമസ് ചാണ്ടിക്കും വൈസ് പ്രസിഡന്റ് സ്ഥാനം ശശീന്ദ്രന്‍ പക്ഷത്തിനുമാണ് നല്‍കിയത്. സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കമായിരുന്നു പാര്‍ട്ടിയില്‍ നിലനിന്നിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments