Friday, April 19, 2024
HomeKeralaവിദ്യാര്‍ഥികളുടെ കണ്‍സഷന്‍; ബസുടമകള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍; ബസുടമകള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

വിദ്യാര്‍ഥികള്‍ക്കു ബസില്‍ കണ്‍സഷന്‍ നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ബസുടമകള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. കണ്‍സഷന്‍ നല്‍കില്ലെന്ന് പറയാന്‍ ബസ് ഉടമകള്‍ക്ക് കഴിയില്ല. തീരുമാനം പറയേണ്ടത് സര്‍ക്കാരാണെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കില്ലെന്ന് ഒരു വിഭാഗം ബസ്സുടമകള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡീസല്‍ വില അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. അടുത്തകാലത്തെ ബസ് ചാര്‍ജ് വര്‍ധനയക്ക് ശേഷം ഡീസല്‍ വിലയില്‍ മാത്രം ഒന്‍പതു രൂപയിലേറെ വര്‍ധനവുണ്ടായി. വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പര്യാപ്തമല്ലെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയാറായില്ല.1966 ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി സൗജന്യ നിരക്ക് അനുവദിക്കേണ്ടെന്നാണ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments