‘പപ്പയുടെ മാലാഖ’ ഗുർമീത്​ റാം റഹീം സിങ്ങി​​ന്റെ പിൻഗാമിയോ ?

pappa swantham malakha

ബലാത്സംഗകേസിൽ ശിക്ഷ വിധിക്കപ്പെട്ട ദേരാ സച്ചാ സൗധ തലവൻ ഗുർമീത്​ റാം റഹീം സിങ്ങി​​ന്റെ പിൻഗാമി ആരെന്നാണ്​ നിലവിലുള്ള ചർച്ച. ഗുർമീതിന്റെ വളർത്തുമകളെന്ന്​ വിളിക്കപ്പെടുന്ന ഹണിപ്രീതിന്റെ പേരാണ്​ സച്ചാ അനുയായികൾക്കിടയിൽ ഉയർന്നു വരുന്നത്​. ദേരാ സച്ചാ സൗധ സ്​കൂൾ ചെയർപേഴ്​സനാണ്​ വിപാസന. ദേരാ സച്ചയുടെ  വളർച്ചാ കാലഘട്ടം മുതൽ ഗുർമീതി​​ന്റെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്നത്​ 36കാരിയായ വിപാസനയാണ്​. ‘ഗുരു ബ്രഹ്മചാരി’യെന്ന്​ പറയപ്പെടുന്ന ഇവർക്ക്​​ അനുയായികൾ രണ്ടാംസ്ഥാനമാണ്​ നൽകുന്നത്​. ഒന്നാമതായി പരിഗണിക്കുന്നത്​ ​‘പപ്പയുടെ മാലാഖ’ എന്ന്​​ സ്വയം വിശേഷിപ്പിക്കുന്ന ഹണിപ്രീതിനെയാണ്​. ഗുർമീതിന്​ ഏറ്റവും അടുപ്പമുള്ളതായി സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നതും ഹണി തന്നെ. ‘റോക്ക്​ സ്​റ്റാറായ പപ്പയുടെ നിർദേശങ്ങൾ പ്രവർത്തിക്കുന്നതിൽ അഭിരുചിയുള്ളവൾ’ എന്നാണ്​ മുപ്പതുകാരിയായ ഹണിപ്രീത്​ ട്വിറ്ററിൽ പരിചയപ്പെടുത്തുന്നത്​.

നടി, സംവിധായിക, എഡിറ്റർ, മനുഷ്യാവകാശ പ്രവർത്തക എന്നിങ്ങനെ സർവകലാവല്ലഭയാണ്​ ഹണി. ഗുർമീതി​​​ന്റെ ‘എം.എസ്​.ജി–ദ വാരിയർ ലയൺ ഹാർട്ട്​’ എന്ന ചിത്രം സംവിധാനം ചെയ്​തത്​ ഹണിയായിരുന്നു. ‘എം.എസ്​.ജി2 – ദ മെസഞ്ചർ’, എം.എസ്​.ജി–ദ വാരിയർ ലയൺ ഹാർട്ട്​’ എന്നീ ചിത്രങ്ങളിൽ അവർ അഭിനയിക്കുകയും ചെയ്​തു. ഗുർമീതി​​ന്റെ പൊതുപരിപാടികളിലും അദ്ദേഹത്തിനൊപ്പം പ്രത്യക്ഷപ്പെടുക ഹണിപ്രീതാണ്​. ബലാത്സംഗകേസിൽ കുറ്റക്കാരനെന്ന്​ കണ്ടെത്തിയ ഗുർമീതിനെ ജയിലിലേക്ക്​ മാറ്റുമ്പോൾ ​ബാഗുമായി ഹെലികോപ്​ടറിൽ അനുഗമിച്ചതും ഹണിപ്രീത്​ ആയിരുന്നു. ശിക്ഷ വിധിക്കപ്പെട്ട്​ ജയിലിലേക്ക്​ പോകുമ്പോഴും ‘പപ്പ’യെ അനുഗമിക്കാൻ ഹണി ശ്രമിച്ചു. എന്നാൽ കോടതിയത്​ നിരസിച്ചു. ഹണിയുടെ വെബ്​സൈറ്റിൽ ‘വിസ്​മയമായൊരു പിതാവി​​ന്റെ മഹതിയായ മകൾ’ എന്നാണ്​ സ്വയം പരിചയപ്പെടുത്തുന്നത്​. ഫത്തേഹാബാദിലെ പ്രിയങ്ക 1999ലാണ് വിശ്വാസ് ഗുപ്ത എന്നയാളെ വിവാഹം ചെയ്​ത ശേഷമാണ്​ ഹണീപ്രീത്​ സിങ്​ എന്ന്​ പേരുമാറ്റിയത്​. സ്ത്രീധനത്തി​​ന്റെ പേരിലുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു. ശേഷം ഹണിപ്രീത്​ സിങ്​ ഹണിപ്രീത്​ ഇൻസാൻ എന്ന്​ പേരുമാറ്റി. ഗുർമീതി​​ന്റെ സഹായത്തോടെ വിശ്വാസ് ഗുപ്തയുടെ ബിസിനസ്​ വളർന്നെങ്കിലും പിന്നീട്​ ഇയാൾ അകന്നു. 2011 ഭാര്യ ഹണിപ്രീത്​ സിങ്ങിനെ വിട്ടു നൽകണമെന്ന്​ പറഞ്ഞ്​ ഇയാൾ ഗുർമീതിനെതിരെ കേസുകൊടു ക്കയും ചെയ്​തു. ഹര്‍ജീത് കൗറാണ് ഗുര്‍മീതി​​ന്റെ ഭാര്യ. ഇരുവര്‍ക്കുമായി ചരണ്‍പ്രീത്, അമന്‍പ്രീത് എന്നീ രണ്ട് പെണ്‍കുട്ടികളുമുണ്ട്.