ജന്മദിനാഘോഷത്തിനിടയിൽ സല്‍ഫ്യൂരിക്ക് ആസിഡ് കുടിച്ച കുട്ടികള്‍ മരിച്ചു.

sulphuric acid death

ജന്മദിനാഘോഷത്തിനിടയിൽ സല്‍ഫ്യൂരിക്ക് ആസിഡ് കുടിച്ച കുട്ടികള്‍ മരിച്ചു. ജ്യൂസാണെന്നു കരുതിയാണ് സല്‍ഫ്യൂരിക്ക് ആസിഡ് കുട്ടികള്‍ കുടിച്ചത് . ആഘോഷത്തിനിടെ അബദ്ധത്തില്‍ കുട്ടികള്‍ ആസിഡ് കുടിച്ചത്. സഹില്‍ ശങ്കര്‍, ആര്യന്‍ സിംഗ് എന്നീ എട്ടും, ഒമ്പതും വയസ് പ്രായമുള്ളവരാണ് മരിച്ചത്. സഹിലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ശീതളപാനീയമാണെന്ന് കരുതി വീട്ടില്‍ സൂക്ഷിച്ച കുപ്പിയില്‍ നിന്നും സര്‍ഫ്യൂരിക് ആസിഡ് ഇരുവരും കുടിക്കുകയായിരുന്നു. ബംഗളൂരുവിലെ കെല്ലാരി റോഡിലെ വീട്ടിലായിരുന്നു സംഭവം. സഹിലിന്റെ പിതാവ് സ്വര്‍ണപ്പണിക്കാരനാണ്. സ്വര്‍ണം ഉരുക്കുന്നതിനായി സൂക്ഷിച്ച സല്‍ഫ്യൂരിക് ആസിഡ് കുട്ടികള്‍ അബദ്ധത്തില്‍ കുടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു