Thursday, March 28, 2024
HomeInternationalലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സമയം നീട്ടുവാന്‍ മൊബൈൽ ഫോൺ

ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സമയം നീട്ടുവാന്‍ മൊബൈൽ ഫോൺ

പുരുഷന്മാർക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സമയം നീട്ടുവാന്‍ കഴിയുന്ന ഒരു മൊബൈൽ ഫോണിലെ ആപ്ലിക്കേഷന്‍ ഇസ്രായലിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്‍മാർ വികസിപ്പിച്ചെടുത്തു. മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷന്‍ വഴി പ്രവര്‍ത്തിക്കുന്ന ഉപകരണം വഴിയാണ് പുരുഷന്‍മാര്‍ക്ക് തങ്ങളുടെ ലൈംഗിക സമയം നീട്ടുവാന്‍ കഴിയുക. ഇസ്രായലിലെ വിര്‍ലിറ്റി മെഡിക്കലിലെ ശാസ്ത്രജ്ഞന്‍മാരാണ് ഈ നൂതന യന്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍. ഒരു പോസ്റ്റല്‍ സ്റ്റാമ്പിന് ആത്രയും വലുപ്പം മാത്രമെ യന്ത്രത്തിനുള്ളു. രണ്ട് ലോഹചീളുകള്‍ ഇലക്ട്രോഡുകളായി ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ യന്ത്രം ശരീരത്തിന്റെ അരക്കെട്ടില്‍ ഒട്ടിച്ച് വെച്ചു കഴിഞ്ഞ് മൊബൈലില്‍ ആപ്പ് പ്രവര്‍ത്തിപ്പിക്കണം. വയര്‍ലെസ് വഴിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. യന്ത്രം പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ അരക്കെട്ടിലുള്ള മസിലുകളെ ഇവ നിയന്ത്രിക്കുന്നു. സാധാരണ ഉള്ളതിനേക്കാള്‍ നാല് മടങ്ങ് കൂടുതല്‍ സമയം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഇതുവഴി സാധിക്കുന്നു. യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തുവാനും ആപ്പില്‍ ഓഫ് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യന്ത്രം ലണ്ടനിലെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം. പത്ത് പൗണ്ട് അഥവാ ഏകദേശം 825 രൂപയാണ് ഒരു യന്ത്രത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഒരു യന്ത്രം ഒറ്റ തവണ മാത്രമെ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments