Friday, March 29, 2024
HomeKeralaഎം എം മണിയെ കടന്നാക്രമിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്

എം എം മണിയെ കടന്നാക്രമിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്

മന്ത്രി എം എം മണിയെ കടന്നാക്രമിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തില്‍ നിലനിര്‍ത്തുന്നത് ഓരോ കേരളീയനും അപമാനമാണെന്നും, ഈ ദുരന്തം ഡാമുകള്‍ തുറന്നുവിടാന്‍ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും ഇയാള്‍ മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ടുമാത്രമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിലാണ് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തില്‍ നിലനിര്‍ത്തുന്നത് ഓരോ കേരളീയനും അപമാനമാണ്. ഈ ദുരന്തം ഡാമുകള്‍ തുറന്നുവിടാന്‍ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും ഇയാള്‍ മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ടുമാത്രമാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തമുണ്ടായതെങ്കില്‍ പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു. മനസ്സാക്ഷി പണയം വെച്ച പാര്‍ട്ടി അണികളും അവരെ പിന്തുണക്കുന്ന ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് ഈ ഘട്ടത്തിലും പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments