ബ്ലാക്ക് മെയിലിംഗ് പരാതിയില്‍ പൊലീസ് നടന്‍ ദിലീപിന്‍റെ മൊഴിയെടുക്കുന്നു

dileep

നടി ആക്രമണത്തിനിരയായ സംഭവങ്ങളെ തുടര്‍ന്നുണ്ടായ ബ്ലാക്ക് മെയിലിംഗ് പരാതിയില്‍ പൊലീസ് നടന്‍ ദിലീപിന്‍റെ മൊഴിയെടുക്കുന്നു. മൊഴി നൽകാൻ ദിലീപ് ആലുവ പൊലീസ് ക്ലബിലെത്തി. നാദിർഷായും പൊലീസ് ക്ലബിലേക്ക് എത്തുന്നു . സുനിൽ കുമാറിന്‍റെ മൊഴിയെ കുറിച്ചും ചോദ്യം ചെയ്യലുണ്ടാകും .
മാധ്യമവിചാരണയ്ക്ക് നിന്നുതരില്ലെന്നും പറയാനുള്ളത് പൊലീസിനോട് പറയുമെന്നും ദിലീപ് പറഞ്ഞു . പറയാനുള്ളത് കോടതിയേയും അറിയിക്കുമെന്നും ദിലീപ് വ്യക്തമാക്കി.
ഇന്ന് വൈകിട്ട ‘അമ്മ’യോഗം നടക്കുന്നുണ്ട്. യോഗത്തിന് മുമ്പ് തന്നെ ദിലീപ് മൊഴി നൽകാനെത്തുകയാണ്.