Friday, April 19, 2024
HomeCrimeസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസിനെ അറസ്റ്റ് ചെയ്തു

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസിനെ അറസ്റ്റ് ചെയ്തു

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസിനെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊട്ടാരക്കരയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ഉടൻ തിരുവനന്തപുരത്ത് എത്തിക്കും.അയ്യപ്പദാസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്ന പെൺകുട്ടിയുടെ മൊഴിയെ തുടർന്നാണ് അയ്യപ്പദാസിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പെൺകുട്ടി പരാതി നൽകിയിരുന്നു. കൂടാതെ ഇയാൾ പണം കൈക്കലാക്കിയിട്ടുണ്ടെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.ഇയാളെ പിന്നീട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു കൊണ്ടു പോയി.സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് അയ്യപ്പദാസാണെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് താന്‍ തന്നെയാണ് കൃത്യം ചെയ്തതെന്നും അയ്യപ്പദാസ് പറഞ്ഞിട്ടാണെന്നും മൊഴിമാറ്റിയിരുന്നു. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് അയ്യപ്പദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വാമിയുടെ കേസിൽ സ്വാമിയുടെ വകേലുമായി സംസാരിക്കുന്ന പെൺകുട്ടിയുടെ ശബ്ദരേഖ ഇന്നലെ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് പുറത്തുവിട്ടിരുന്നു.

അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാളില്‍നിന്നു തനിക്കു ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ജൂണ്‍ 20 നു പേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി വീട്ടുതടങ്കലിലാണ് എന്ന് ചൂണ്ടിക്കാട്ടി അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പെണ്‍കുട്ടി ആരുടെയും തടങ്കലിലല്ലെന്നും കുടുംബത്തിനൊപ്പം നെടുമങ്ങാട്ട് വാടകവീട്ടിലാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.അയ്യപ്പദാസിന്റെ ഭീഷണിയുണ്ടെന്നു പെണ്‍കുട്ടി പറഞ്ഞതിനാല്‍ പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി മൊഴി മാറ്റിപ്പറയുന്നതു ചിലരുടെ നിര്‍ബന്ധം മൂലമാണെന്നും സംഘപരിവാറിന്റെ അന്യായ കസ്റ്റഡിയിലാണെന്നും ആരോപിച്ച്‌ അയ്യപ്പദാസ് നല്‍കിയ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്.
അതിനിടെ പെൺകുട്ടിയെ സംഘപരിവാർ അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും അതിനാലാണ് പെൺകുട്ടി മൊഴിമാറ്റുന്നതെന്നും ആരോപിച്ച് നൽകിയ ഹർജി അയ്യപ്പദാസ് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. സ്വാമിയുടെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് പെൺകുട്ടി ആക്രമിച്ചതെന്നും സ്വാമിക്കെതിരെ പരാതി നൽകിയതിനാൽ പെൺകുട്ടിയെ സംഘപരിവാർ പ്രവർത്തകർ നെടുമങ്ങാട്ട് ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും അയ്യപ്പദാസ് ഹർജിയിൽ ആരോപിച്ചിരുന്നു.എന്നാൽ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം നെടുമങ്ങാട്ടെ വാടക വീട്ടിലാണെന്നും ആരുടെയും തടവിലല്ലെന്നും പേട്ട എസ്ഐ വ്യക്തമാക്കിയിരുന്നു. പോലീസ് സംരക്ഷണത്തിലുള്ള വ്യക്തി യെങ്ങനെ തടങ്കലിലാണെന്ന് ചോദിച്ച കോടതി ഹർജിക്കാരന് പിഴ ചുമത്തേണ്ടി വരുമെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അയ്യപ്പ ദാസ് ഹർജി പിൻവലിച്ചത്. അയ്യപ്പദാസിൽ നിന്ന് ഭീഷണി ഉണ്ടെന്ന് പെൺകുട്ടി പറഞ്ഞ‍തിനെ തുടർന്നാണ് ഇവർക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments