ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പൽ ചൈന പ്രദര്‍ശിപ്പിച്ചു (video)


ഇന്ത്യയെ ഞെട്ടിച്ച്‌ കൊണ്ട് ചൈന തങ്ങളുടെ വമ്പൻ യുദ്ധക്കപ്പൽ നീറ്റിലിറക്കി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ടൈപ്പ് 055 ഡിസ്ട്രോയര്‍ കപ്പലാണ് ചൈന ഷാങ്ഹായ് തുറമുഖത്ത് പ്രദര്‍ശിപ്പിച്ചത്.

ഇത്തരത്തിലുള്ള നാലെണ്ണം നിര്‍മ്മിക്കാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്. മിസൈലുകളെ തകര്‍ക്കാനും വന്‍ലക്ഷ്യങ്ങളെ ആക്രമിക്കാനും ഈ കപ്പലിന് കഴിയും. ഇതിനു പുറമെ ടൈപ്പ് 005ല്‍ മുഴുവന്‍ ആയുധങ്ങളും വിന്യസിച്ചു കഴിഞ്ഞാല്‍ 12,000 ടണ്‍ ഭാരമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കുന്ന കപ്പലിന്റെ നിര്‍മാണം ഇത്രയും കാലം ചൈനീസ് സൈന്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ചുരുങ്ങിയ കാലയളവിലാണ് കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.