അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ പാകിസ്ഥാൻ ബാലനെ സൈ​ന്യം മ​ധു​രം ന​ല്‍​കി തിരിച്ചയച്ചു

india pakistan

അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ ബാ​ല​നെ സൈ​ന്യം മ​ധു​രം ന​ല്‍​കി മ​ട​ക്കി അ​യ​ച്ചു. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ല്‍​നി​ന്ന് ബു​ധ​നാ​ഴ്ച ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ പ​തി​നൊ​ന്നു​കാ​ര​നെ​യാ​ണ് സൈ​ന്യം പാ​ക്കി​സ്ഥാ​ന്‍ അ​ധി​കൃ​ത​ര്‍​ക്കു കൈ​മാ​റി​യ​ത്. ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലാ​ണ് മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള എ​ന്ന ബാ​ല​ന്‍ വ​ഴി​തെ​റ്റി​യെ​ത്തി​യ​ത്. സൈ​ന്യ​ത്തി​ന്‍റെ കൈ​യി​ല​ക​പ്പെ​ട്ട കു​ട്ടി​യെ പോ​ലീ​സി​നു കൈ​മാ​റി. പോ​ലീ​സാ​ണു കു​ട്ടി​യെ തി​രി​ച്ച​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പി​ന്നീ​ട് പു​തു​വ​സ്ത്ര​ങ്ങ​ളും ഒ​രു പെ​ട്ടി മ​ധു​ര​വും ന​ല്‍​കി കു​ട്ടി​യെ അ​തി​ര്‍​ത്തി ക​ട​ത്തി. മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ​രി​ഗ​ണ​ന​യു​ടെ പേ​രി​ലും ഇ​ന്ത്യ-​പാ​ക് ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യാ​ണ് കു​ട്ടി​യെ തി​രി​ച്ച​യ​ച്ച​തെ​ന്ന് പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു.