ജീന്‍ പോളിനെതിരായ കേസ്; നടിയുടെ മൊഴിയെടുത്തു

jean

സംവിധായകന്‍ ജീന്‍ പോളിനെതിരായ കേസില്‍ യുവനടിയുടെ മൊഴി രേഖപ്പെടുത്തി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയാണ് നടി മൊഴി നല്‍കിയത്. നടിയുടെ പരാതിയില്‍ കഴന്പുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണു ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. ജീന്‍പോള്‍ ലാലടക്കം നാലുപേര്‍ക്കെതിരെ യുവനടി പരാതി നല്‍കിയത്. സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടിയാണു ജീന്‍പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്കെതിരെ നടി പോലീസില്‍ പരാതി നല്‍കിയത്. ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണീ ബീ ടുവില്‍ അഭിനയിച്ച നടിയുടെ പരാതിയില്‍ സിനിമയില്‍ അഭിനയിച്ച യുവ നടന്‍ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനിരുദ്ധ്, അണിയറ പ്രവര്‍ത്തകനാരായിരുന്ന അനൂപ് എന്നിവര്‍ക്കെതിരെകൂടിയാണു പനങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.