ശബരിമല ആചാരഅനുഷ്ഠാനം അട്ടിമറിക്കുന്ന നിലപാടിനെതിരെ സൂചനാ ഹര്‍ത്താല്‍

ശബരിമല ആചാര അനുഷ്ഠാനം അട്ടിമറിക്കുന്ന നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച സൂചനാ ഹര്‍ത്താല്‍.  ഹനുമാന്‍ സേന, അയ്യപ്പ ധര്‍മ സേന ഭാരവാഹികളാണ് സര്‍ക്കാര്‍ നടപടിക്കെതിരെ സൂചന ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ നിന്നും അവശ്യസര്‍വീസുകളെ ഒഴിവാക്കിയതായി അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലിരാമന്‍ പുരോഹിത് അറിയിച്ചു. പല ഹിന്ദുസംഘടനകളും നേതാക്കളും ഹര്‍ത്താലിന് അനൗപചാരികമായി പിന്തുണ അറിയിച്ചിട്ടുണ്ട്.