Friday, April 19, 2024
HomeInternationalരണ്ട് ബ്ലൂട്ടൂത്ത് ഡിവൈസുകള്‍ തമ്മിൽ ഡേറ്റകള്‍ കൈമാറുമ്പോൾ സുരക്ഷാ ഭീഷണി കണ്ടെത്തി

രണ്ട് ബ്ലൂട്ടൂത്ത് ഡിവൈസുകള്‍ തമ്മിൽ ഡേറ്റകള്‍ കൈമാറുമ്പോൾ സുരക്ഷാ ഭീഷണി കണ്ടെത്തി

ബ്ലൂടൂത്തിലൂടെ ഡേറ്റകള്‍ കൈമാറുന്നതില്‍ വലിയ സുരക്ഷാ ഭീഷണി. രണ്ട് ബ്ലൂട്ടൂത്ത് ഡിവൈസുകള്‍ പരസ്പരം ഡേറ്റകള്‍ കൈമാറികൊണ്ടിരിക്കുന്ന സമയത്ത് മറ്റൊരാള്‍ക്ക് സിഗ്നല്‍ വഴി വിവരങ്ങള്‍ വളരെ വേഗത്തില്‍ ചോര്‍ത്താന്‍ സാധിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രോഡ്കോം, ക്വാല്‍കോം, ആപ്പിള്‍ തുടങ്ങി ഒട്ടുമിക്ക ഡിവൈസുകളിലും ഈ സുരക്ഷാ പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഒട്ടുമിക്ക ആ‍ന്‍ഡ്രോയിഡ് ഡിവൈസുകളിലും സുരക്ഷാ ഭീഷണി നേരിട്ടേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോള്‍ജിയാണ് ബ്ലൂട്ടുത്തിന് ഇത്തരമൊരു സുരക്ഷാ ഭീഷണി ഉള്ളതായി കണ്ടെത്തിയത്. ബ്ലൂട്ടുത്തിന്റെ പഴയ വേര്‍ഷനില്‍ നിന്നും പുതിയതിലേക്ക് മാറിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്നാണ് ബ്ലൂട്ടുത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments