സുഖകരമായി ലെെംഗിക തൊഴിലാളികള്‍ തൊഴിലെടുക്കുന്നൊരു നഗരം; സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച്‌

job

സെക്‌സ് ബൂത്തില്‍ നികുതി അടച്ച്‌ വളരെ സുഖകരമായി ലെെംഗിക തൊഴിലാളികള്‍ തൊഴിലെടുക്കുന്നൊരു നാട്. അതാണ് സ്വിറ്റ്സര്‍ലന്‍ഡിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ സൂറിച്ച്‌. ഇത്തരം നിരവധി ബൂത്തുകളാണ് സൂറിച്ചിലുള്ളത്. ഗ്യാരേജുകള്‍ പോലെ തോന്നിപ്പിക്കുന്ന ഈ ബുത്തുകളില്‍ എത്തുന്നവര്‍ക്ക് കാറില്‍ യാത്ര ചെയ്‌ത തങ്ങള്‍ക്കിഷ്‌ടപ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സാധിക്കും. സെക്‌സില്‍ ഏര്‍പ്പെടാന്‍ മികച്ച കിടക്കകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ 52 ശതമാനം പേരുടെയും വോട്ടുകള്‍ നേടിയാണ് രണ്ട് മില്യണ്‍ ഡോളര്‍ മുടക്കി ഇത്തരത്തിലുള്ള ബൂത്തുകള്‍ ഇവിടെ ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 1940കള്‍ മുതലേ സൂറിച്ചില്‍ വേശ്യാവൃത്തി നിയമാനുസൃതമാണ്. ലെെംഗിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം തടയാനും മനുഷ്യക്കടത്ത് കുറയ്‌ക്കാനും ഇത്തരം ബൂത്തുകളിലൂടെ സാധിച്ചിട്ടുണ്ടെന്ന് സൂറിച്ച്‌ സര്‍ക്കാരിന്റെ വക്താവ് നദീം ഷൂസ്ടര്‍ പറഞ്ഞു. ഇത്തരം ബൂത്തുകളുടെ വിജയകരമായ അഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുമ്ബേ വേശ്യാവൃത്തി നിയമാനുസൃതമാണെങ്കിലും നദീതടങ്ങളിലായിരുന്നു ഇവര്‍ തൊഴില്‍ എടുത്തിരുന്നത്. ഇത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ഇത്തരം ബൂത്തുകള്‍ തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇപ്പോള്‍ നഗരത്തില്‍ തന്നെ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യം ഇവര്‍ക്ക് ലഭ്യമാണ്. കൂടാതെ ഇത്തരം ബൂത്തുകളില്‍ പ്രത്യേകതരം ബെല്ലുകളും അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസുകാരെ നേരിട്ട് വിവരമറിയിക്കാന്‍ ഇതിലൂടെ സാധിക്കും. ഒരു കാറില്‍ ഒരാള്‍ മാത്രമേ വരാന്‍ പാടുള്ളൂ. പുറത്ത് നില്‍ക്കുന്ന ഒരാേളെ തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ ഈ ബൂത്തുകളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. ബെെക്കുകളും സെെക്കിളും എന്നിവയെയും ഇവിടെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കാല്‍നടയാത്ര അനുവദനീയമല്ല.