വാര്‍ഡ് തല ശുചീകരണ കമ്മിറ്റിയ്ക്കും പോഷകാഹാര കമ്മറ്റിയ്ക്കുമായി 18,71,20,000 രൂപ അനുവദിച്ചു

സംസ്ഥാനത്ത് ക്ഷയരോഗം നിര്‍മാര്‍ജനം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് പ്രളയ ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് വാര്‍ഡ്തല ശുചീകരണ കമ്മിറ്റിയ്ക്കും പോഷകാഹാര കമ്മറ്റിയ്ക്കുമായി അടിയന്തരമായി 18,71,20,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.18712 വാര്‍ഡുകള്‍ക്കായിട്ടാണ് എന്‍.എച്ച്‌.എം. വഴി 18,71,20,000 രൂപ അനുവദിച്ചിട്ടുള്ളത്.ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവയ്ക്കാണ് ഈ തുക അനുവദിക്കുന്നത്. മഴക്കെടുതികളെ തുടര്‍ന്ന് ചില ജില്ലകളില്‍ വലിയ തോതിലുള്ള നാശനഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് ആ ജില്ലകളില്‍ കൂടുതല്‍ തുക അധികമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.