Thursday, April 18, 2024
HomeKeralaസംഘര്‍ഷ കേന്ദ്രങ്ങളാക്കരുത് ക്ഷേത്രങ്ങള്‍ :ശ്രീധരന്‍ പിള്ള

സംഘര്‍ഷ കേന്ദ്രങ്ങളാക്കരുത് ക്ഷേത്രങ്ങള്‍ :ശ്രീധരന്‍ പിള്ള

സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുടെ പശ്ചാത്തലത്തില്‍ പരിപാവനമായ ശബരിമല സന്നിധാനമോ ഇതര ക്ഷേത്രങ്ങളോ സംഘര്‍ഷകേന്ദ്രങ്ങളാക്കി മാറ്റാന്‍ അനുവദിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് പി എസ് ശ്രീധരന്‍ പിള്ള. കോടാനുകോടികളുടെ വിശ്വാസത്തിനു ഭംഗം വരാത്തതും ഭരണഗണനയോടു പ്രതിബദ്ധത പുലര്‍ത്തുന്നതുമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്. തന്ത്രി കുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും ഹൈന്ദവ സംഘടനകളുടെയും അഭിപ്രായം കണക്കിലെടുത്തു കൊണ്ടുള്ള സമവായം സ്വരൂപിക്കേണ്ടതുണ്ടെന്നും ബിജെപി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
ആരാധന സ്വാതന്ത്ര്യത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ലെന്ന പൊതുസമീപനമാണ് ഭാരതീയ ജനതാ പാര്‍ടിക്കുള്ളതെങ്കിലും ഓരോ ക്ഷേത്രത്തിലെയും സവിശേഷ സാഹചര്യങ്ങളില്‍ പരമ്ബരാഗതമായി നിലനിന്ന് വരുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്കു ഭംഗം വരുത്തുന്നതിലൂടെ വിശ്വാസിസമൂഹത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തരുതെന്നതിലും അതീവ ജാഗ്രത ആവശ്യമാണെന്നു ശ്രീധരന്‍ പിള്ള പ്രസ്താവിച്ചു. സംസ്ഥാന സര്‍ക്കാരിന് ഇതുസംബന്ധിച്ചു ഉത്തരവാദിത്വവും ബാധ്യതയുമുണ്ട്. പക്ഷെ നിലവിലുള്ള ആചാരം ലംഘിക്കാന്‍ മുതിരുന്നവര്‍ക്കു സംരക്ഷണം ഉറപ്പാക്കുമെന്ന ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നിലപാട് ക്ഷേത്രം സംഘര്‍ഷഭൂമിയാക്കി മാറ്റാന്‍ ഇടയാക്കുമെന്നും പിള്ള ചൂണ്ടിക്കാട്ടി.
അന്തിമ വിധിപ്പകര്‍പ്പു കണ്ടാല്‍ മാത്രമേ ഇത് സംബന്ധിച്ച്‌ വ്യക്തമായ നിലപാട് സ്വീകരിക്കാനാവൂ എന്ന് കൂട്ടിച്ചേര്‍ത്ത ശ്രീധരന്‍ പിള്ള ക്ഷേത്രാചാരങ്ങളെ ചൊല്ലി വിവാദമുയര്‍ത്താനുള്ള പ്രവണതയെ അപലപിച്ചു.
വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്ര വിയോജിക്കുന്നുവെന്നതും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. റിവ്യൂ ഹര്‍ജിക്കു സാധ്യതയുള്ളതായും അറിയുന്നു. അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments