Thursday, March 28, 2024
HomeKeralaബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്

ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു. ചികിത്സയ്ക്കായി എയിംസില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറി എയിംസ് അധികൃതരുമായി ഇത് സംബന്ധിച്ച്‌ ചര്‍ച്ച നടത്തി. മൂന്നു ദിവസം പിന്നിട്ടിട്ടും ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതായി പറയാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ബാലഭാസ്‌കറിന്റെ ചികിത്സ പുരോഗമിക്കുന്നത്. ബാലഭാസ്‌കറിന് നട്ടെല്ലിലെ പ്രാഥമിക ശസ്ത്രക്രീയ മാത്രമാണ് നടന്നിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് എയിംസില്‍ നിന്ന് വിദഗ്ദ ഡോക്ടര്‍മാരുടെ സംഘത്തെ ചികിത്സയ്ക്കായി എത്തിക്കാന്‍ സംസ്ഥാര്‍സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.ഭാര്യ ലക്ഷ്മിയുടെ ചികിത്സയും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പുരോഗമിക്കുന്നത്. വയറിനുള്ളിലെ അണുബാധ നീക്കം ചെയ്യുന്നതിനായി ലക്ഷ്മിയ്ക്ക് ഇന്നലെ ഒരു സര്‍ജറി കൂടി നടത്തിയിരുന്നു. രക്തസമ്മര്‍ദം സാധാരണ നിലയിലാകാന്‍ വൈകുന്നത് ആശങ്കയ്ക്കു കാരണമാകുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളും ഇടയ്ക്കിടെ തടസ്സപ്പെടുകയാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments