Saturday, April 20, 2024
HomeKeralaഎക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിമോചന ചികിത്സാ കേന്ദ്രം ആരംഭിക്കും

എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിമോചന ചികിത്സാ കേന്ദ്രം ആരംഭിക്കും

എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ ‘വിമുക്തി’യുമായി ചേര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയോടനുബന്ധിച്ച്‌ ലഹരി വിമോചന ചികിത്സാ കേന്ദ്രം ആരംഭിക്കുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. ഒക്ടോബറിലാണ് കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത്.
സംസ്ഥാന ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയും എക്‌സൈസ് വകുപ്പും സംയുക്തമായി എല്ലാ ജില്ലകളിലും ജില്ലാ – താലൂക്ക് ആശുപത്രികളോടനുബന്ധിച്ച്‌ ലഹരി വര്‍ജ്ജന ക്ലിനിക്കുകള്‍ തുറക്കുന്നതിന്റെ ഭാഗമായാണിത്. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ യജ്ഞങ്ങളും സംഘടിപ്പിക്കുന്നതോടൊപ്പമാണ് പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. ഒരു അസിസ്റ്റന്റ് സര്‍ജന്‍, ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മൂന്നു സ്റ്റാഫ് നേഴ്‌സുമാര്‍, ഒരു സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങിയവരുടെ സേവനം ഓരോ ക്ലിനിക്കിലും ഉറപ്പുവരുത്തും. സുരക്ഷാ ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളി എന്നിവരെയും നിയമിക്കും. സംസ്ഥാനത്തൊട്ടാകെ 84 തസ്തികള്‍ സൃഷ്ടിച്ചു ഉത്തരവായതായും എക്‌സൈസ് വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ലഹരിക്കടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ് ആസ്ഥാന കാര്യലയത്തില്‍ കൗണ്‍സിലിംഗ് സെന്ററും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ടെലിഫോണ്‍ മുഖേനെയും നേരിട്ടും സേവനം ലഭ്യമാണ്. സേവനത്തിനായി ബന്ധപ്പെടേണ്ട നമ്ബര്‍ 9400022100, 9400033100.

RELATED ARTICLES
- Advertisment -

Most Popular

Recent Comments