ചിറ്റാർ സ്കൂളിലെ പെൺകുട്ടികളെ തൊട്ടു കളിച്ചാൽ വിവരമറിയും

chittar

ചിറ്റാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികളെ തൊട്ടു കളിച്ചാൽ ഇനി വിവരമറിയും . പാഠപുസ്തകത്തിനൊപ്പം അഭ്യാസ മുറകളും ഇവർ കരസ്ഥമാക്കി തുടങ്ങി . ഇനി തൊട്ടാവാടികളല്ല , അടിക്ക് തിരിച്ചടി നൽകാനും ഇവർ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പമാണ് അഭ്യാസമുറകളും ഇവർ പരിശീലിക്കുന്നത്.

കരാട്ടെ, കുങ്ഫു, കളരി തുടങ്ങി അഭ്യാസ മുറകളാണ് ആദ്യഘട്ടമായി പരിശീലിക്കുന്നത്. പെൺകുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് അധ്യാപകർ പറയുന്നു.സ്വയം പ്രതിരോധ ക്യാംപിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രവികല എബി ഉദ്ഘാടനം ചെയ്തു.ഇൻസ്ട്രക്ടർ രാജീവിന്റെ നേതൃത്വത്തിലാണ് പരിശീലനം. സ്കൂൾ മുറ്റത്തായിരുന്നു പരിശീലന കളരി.