Thursday, March 28, 2024
HomeNationalനരേന്ദ്ര മോദിയെ വിമര്‍ശിച്ച്‌ ശശി തരൂര്‍ എംപി

നരേന്ദ്ര മോദിയെ വിമര്‍ശിച്ച്‌ ശശി തരൂര്‍ എംപി

പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ച്‌ ശശി തരൂര്‍ എംപി. ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയാണ്. കൈകൊണ്ട് തള്ളിക്കളയാനോ ചെരിപ്പ് കൊണ്ട് അടിച്ച്‌ കൊല്ലാനോ പറ്റില്ലെന്ന ആര്‍എസ്‌എസ് നേതാവിന്റെ പ്രസ്താവനയെ ഉദ്ധരിച്ചാണ് ശശി തരൂരിന്റെ പ്രസംഗം. തന്നോട് ഒരു ആര്‍എസ്‌എസ് നേതാവാണ് മോദിയെക്കുറിച്ച്‌ തന്നോട് ഇത്തരത്തില്‍ പറഞ്ഞതെന്നാണ് ശശി തരൂര്‍ പറയുന്നത്. മുതിര്‍ന്ന ആര്‍എസ്‌എസ് നേതാവ് തന്റെ സുഹൃത്തായ മാധ്യമ പ്രവര്‍ത്തകനോടായിരുന്നു ആര്‍എസ്‌എസ് നേതാവിന്റെ പരാമര്‍ശമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബെംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിനോട് അനുബന്ധിച്ച്‌ നടന്ന സംവാദത്തില്‍ തരൂര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായിട്ടുള്ളത്. പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്‌ രചിച്ച പുസ്തകത്തെ കുറിച്ചായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്. ശശി തരൂരിന്റെ പ്രസ്താവനയെ അപലപിച്ച്‌ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തരൂരിന്റെ പ്രസ്താവനക്ക് മറുപടി പറയണമെന്നാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യം. ശിവ ഭക്തനായ രാഹുല്‍ ഗാന്ധിയാണ് മറുപടി നല്‍കേണ്ടതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെടുന്നു. ശിവനെ അപമാനിച്ച്‌ പ്രസ്താവന നടത്തിയ ശശി തരൂര്‍ പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെടുന്നു. വ്യക്തിപരമായ പ്രതിച്ഛായ ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കങ്ങളില്‍ ആര്‍എസ്‌എസ് അതൃപ്തരായിരുന്നുവെന്ന തരൂരിന്റെ പ്രസ്താവനയും ബിജെപിയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments