Friday, April 19, 2024
HomeInternational150 വര്‍ഷം പഴക്കമുള്ള പള്ളി കെട്ടിടം കത്തിയമര്‍ന്നിട്ടും അഗ്‌നിനാളങ്ങള്‍ സ്പര്‍ശിക്കാതെ ജീസ്സസ് ചിത്രം

150 വര്‍ഷം പഴക്കമുള്ള പള്ളി കെട്ടിടം കത്തിയമര്‍ന്നിട്ടും അഗ്‌നിനാളങ്ങള്‍ സ്പര്‍ശിക്കാതെ ജീസ്സസ് ചിത്രം

വേക്ക്ഫീല്‍ഡ്(മാസ്സച്യൂസെറ്റ്‌സ്) : നൂറ്റി അമ്പതു വര്‍ഷം പഴക്കമുള്ള വേക്ക്ഫീല്‍ഡിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഒക്ടോബര്‍ 23 രാത്രി കത്തിയമര്‍ന്നിട്ടും, തീയുടെ സ്പര്‍ശം പോലും ഏല്‍ക്കാതെ ജീസ്സസിന്റെ ചിത്രം ചാര കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെടുത്തത് വിശ്വാസികളെ അത്ഭുത സ്തംബരാക്കി. ഒക്ടോബര്‍ 24ന് രാവിലെ കത്തിയമര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടയിലാണ് ചര്‍ച്ചിന്റെ മുന്‍ വാതിലിനകത്ത് തൂക്കിയിട്ടിരുന്ന ചിത്രം ശുചീകരണ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടത്.

ഇടിമിന്നലേറ്റതാണ് കെട്ടിടത്തിന് തീപിടിക്കാന്‍ കാരണമെന്ന് പള്ളിക്കെതിര്‍വശം താമസിക്കുന്ന ക്രിസത്യന്‍ ബ്രൂണൊ പറഞ്ഞു. പെട്ടെന്ന് പുകയും, തുടര്‍ന്ന് തീയും ചര്‍ച്ച് ബില്‍ഡിങ്ങില്‍ നിറയുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പള്ളിക്കകത്ത് ആളുകള്‍ ഉണ്ടായിരുന്നതായും, എന്നാല്‍ ആര്‍ക്കും പൊള്ളല്‍ ഏറ്റില്ല എന്നതും അത്ഭുതമാണെന്ന് ഇവര്‍ പറയുന്നു.

ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന മുന്‍ പാസ്റ്ററാണ് ജീസസ്സിന്റെ ചിത്രം നല്‍കിയെന്ന് പാരിഷ് അംഗം സൂസന്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങള്‍ പ്രയാസങ്ങളിലൂടെ കടന്നു പോയപ്പോള്‍, നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും അശ്രദ്ധമായിരുന്ന ഈ ചിത്രം ഇപ്പോള്‍ സംഭവിച്ച നഷ്ടങ്ങള്‍ക്കിടയിലും പ്രകാശത്തിന്റെയും, പ്രത്യാശയുടെയും, ആശ്വാസത്തിന്റേയും പ്രതീകമായി അവശേഷിക്കുന്നുവെന്നതു തന്നെ വലിയൊരു ഭാഗ്യമാണെന്നും സൂസന്‍ പറഞ്ഞു. ജീസ്സസ്സിന്റെ ചിത്രത്തിന് ഇപ്പോള്‍ ദേവാലയത്തില്‍ കഴിയുന്നതിന് സാധ്യമല്ലാത്തതിനാല്‍ ഓരോ വിശ്വാസിയുടെയും ഹൃദയത്തില്‍ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൂസന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments