അമേരിക്കയിലും ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്‍

shock

കേരളത്തില്‍ മാത്രമല്ല, അമേരിക്കയിലും ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്‍ ലഭിച്ചുവെന്നു വരും. പെന്‍സില്‍വാനിയയിലെ എറി നഗരത്തിലുള്ള മേരി ഹോറോമാന്‍സ്‌കി എന്ന ഉപഭോക്താവിന് വൈദ്യുതി ബില്‍ ലഭിച്ചപ്പോള്‍ അവരുടെ കണ്ണു തള്ളിപ്പോയി. 284,460, 000,000 ഡോളറിന്റെ ബില്ലാണ് അവര്‍ക്കു ലഭിച്ചത്.
2018 നവംബര്‍ കൊണ്ട് ബില്‍ അടച്ചു തീര്‍ക്കണമെന്നും, ആദ്യ ഗഡുവായ 28,176 ഡോളര്‍ ഡിസംബര്‍ അവസാനത്തിനു മുമ്പ് അടയ്ക്കണമെന്നും ബില്ലില്‍ നിര്‍ദേശിച്ചിരുന്നു. ക്രിസ്മസിനായി ഇട്ട ലൈറ്റുകള്‍ ഘടിപ്പിച്ചതില്‍ വന്ന പിഴവു വല്ലതുമാണോ ഇത്രയും ഭീമമായ തുക വരാന്‍ കാരണമായതെന്ന് ആദ്യം സംശയിച്ചുവെന്ന് മേരി പറഞ്ഞു.
ഏതായാലും ഇലക്ട്രിസിറ്റി കമ്പനിയെ വിളിച്ചപ്പോള്‍ അവര്‍ക്ക് ആശ്വാസമായി. 284.46 ഡോളറായിരുന്നു യഥാര്‍ഥ ബില്‍. തങ്ങളുടെ തെറ്റു ചൂണ്ടിക്കാട്ടാന്‍ ഉപഭോക്താവ് തയാറായതില്‍ ഇലക്ട്രിസിറ്റി കമ്പനി നന്ദി അറിയിച്ചു.