Thursday, March 28, 2024
HomeNationalസൈബർ കുറ്റകൃത്യങ്ങൾ തടയുവാൻ ‘ഇ​ന്ത്യ​ൻ സൈ​ബ​ർ കു​റ്റ​കൃ​ത്യ ഏ​കോ​പ​ന കേ​ന്ദ്രം’ ഡൽഹിയിൽ സ്ഥാപിക്കുന്നു

സൈബർ കുറ്റകൃത്യങ്ങൾ തടയുവാൻ ‘ഇ​ന്ത്യ​ൻ സൈ​ബ​ർ കു​റ്റ​കൃ​ത്യ ഏ​കോ​പ​ന കേ​ന്ദ്രം’ ഡൽഹിയിൽ സ്ഥാപിക്കുന്നു

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ളു​ടെ ദേ​ശീ​യ​ത​ല ഏ​കോ​പ​ന​ത്തി​​ന്​ പു​തി​യ കേ​ന്ദ്രം സ്​​ഥാ​പി​ക്കു​ന്നു. വ​ർ​ഗീ​യ, അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ളും വി​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്ക​ൽ, സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ തു​ട​ങ്ങി ഒാ​ൺ​ലൈ​നി​ലൂ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല ഏ​കോ​പ​ന കേ​ന്ദ്ര​ത്തി​ന്​ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ‘ഇ​ന്ത്യ​ൻ സൈ​ബ​ർ കു​റ്റ​കൃ​ത്യ ഏ​കോ​പ​ന കേ​ന്ദ്രം’ എ​ന്നു പേ​രി​ട്ട ഇ​തി​​െൻറ ആ​സ്​​ഥാ​നം ഡ​ൽ​ഹി​യി​ലാ​കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും സൈ​ബ​ർ ലോ​ക​വും നി​ര​ന്ത​രം നി​രീ​ക്ഷി​ച്ച്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണ്​ ​കേ​ന്ദ്ര​ത്തി​​െൻറ ദൗ​ത്യം. പ്രാ​ദേ​ശി​ക​ഭാ​ഷ​ക​ളി​ലെ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​വും ഇ​തി​​െൻറ പ​രി​ധി​യി​ൽ വ​രും. സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ഏ​കോ​പ​ന​മു​ണ്ടാ​കും.  രാ​ജ്യ​ത്തി​​െൻറ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തോ ബാ​ല ലൈം​ഗി​ക​ത ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ ആ​യ വെ​ബ്​​സൈ​റ്റു​ക​ൾ ​േബ്ലാ​ക്ക്​ ചെ​യ്യും. വ​ർ​ഗീ​യ, സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ത്തി​ന്​ വ​ഴി​മ​രു​ന്നാ​കു​ന്ന​വ​ക്കും താ​ഴി​ടും. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ പി​ന്നി​ലു​ള്ള സം​ഘ​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ​ക്ക്​ കൈ​മാ​റും.  ഇ​വ​യു​മാ​യി ഏ​കോ​പ​ന​ത്തി​ന്​ സം​സ്​​ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ സൈ​ബ​ർ ഹെ​ഡ്​​ക്വാ​ർ​ട്ട​റു​ക​ൾ സ്​​ഥാ​പി​ക്കാ​നും താ​ഴെ​ത്ത​ട്ടി​ൽ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ സെ​ല്ലു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പു​തി​യ​കാ​ല ​വെ​ല്ലു​വി​ളി​യാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ​ക്ക്​ സൈ​ബ​ർ, വി​വ​ര സു​ര​ക്ഷ വി​ഭാ​ഗ​ത്തി​നു​ രൂ​പം ന​ൽ​കി​യ​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒാ​രോ സം​സ്​​ഥാ​ന​ത്തും പൊ​ലീ​സ്​ ഒാ​ഫി​സ​ർ​മാ​ർ​ക്കു​വേ​ണ്ടി സൈ​ബ​ർ ഫോ​റ​ൻ​സി​ക്​ പ​രി​ശീ​ല​ന കേ​ന്ദ്രം സ്​​ഥാ​പി​ക്കാ​ൻ 83 കോ​ടി രൂ​പ ഇ​തി​ന​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വ​നി​ത​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​​മെ​തി​രാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യ​ൽ പ​ദ്ധ​തി​യി​ൽ  ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ച്ച​ത്.  2014-16 വ​ർ​ഷ​ങ്ങ​ളി​ൽ 1,44,496 സൈ​ബ​ർ സു​​ര​ക്ഷ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ക​മ്പ്യൂ​ട്ട​റു​ക​ൾ, സ്​​മാ​ർ​ട്​ ഫോ​ണു​ക​ൾ, ഇ​ൻ​റ​ർ​നെ​റ്റ്​ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ച​തോ​ടെ​യാ​ണ്​ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കി​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments