Friday, March 29, 2024
HomeKeralaവകുപ്പുകൾ ചെലവാക്കാതെ കെട്ടിക്കിടക്കുന്ന പണം തിരിച്ചെടുക്കാൻ ധനകാര്യ വകുപ്പിന്റെ തീരുമാനം

വകുപ്പുകൾ ചെലവാക്കാതെ കെട്ടിക്കിടക്കുന്ന പണം തിരിച്ചെടുക്കാൻ ധനകാര്യ വകുപ്പിന്റെ തീരുമാനം

വകുപ്പുകൾ ചെലവാക്കാതെ കെട്ടിക്കിടക്കുന്ന പണം യുദ്ധകാലാടിസ്ഥാനത്തിൽ തിരിച്ചെടുക്കാൻ ധകാര്യ വകുപ്പ് ഒരുങ്ങുന്നു. 2017 നവംബർ മാസത്തിനുള്ളതിൽ ചെലവാക്കാതെ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഒരു കോടിയിലേറെ പണം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം തിരിച്ചെടുക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച സർക്കുലർ എല്ലാ വകുപ്പുകൾക്കും ധനകാര്യ വകുപ്പ് അയച്ചു.ഇത് വഴി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഖജനാവിലേക്ക് 6021 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്ന് ധനകാര്യ വകുപ്പ് കണക്കു കൂട്ടുന്നു. പണം തിരികെ വേണമെങ്കിൽ വിശദമായ പ്രപ്പോസൽ സഹിതം വകുപ്പുകൾ ധനകാര്യ വകുപ്പിനെ അടുത്ത മാസം മുതൽ സമീപിക്കേണ്ടി വരും. സമാന മാർഗത്തിലൂടെ ആദിവാസി ക്ഷേമത്തിനായി വകയിരുത്തിയിട്ടും ചിലവാക്കാതിരുന്ന 4500 കോടി ധനകാര്യ വകുപ്പ് തിരിച്ചെടുത്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments