Thursday, April 25, 2024
HomeNationalസ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിയന്ത്രിക്കും ; കേന്ദ്ര മന്ത്രിസഭ

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിയന്ത്രിക്കും ; കേന്ദ്ര മന്ത്രിസഭ

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം സീറ്റുകളില്‍ ഫീസ് നിയന്ത്രിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലാണ് പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ രാജ്യത്താകമാനം ഏകീകൃതമാക്കാനും തീരുമാനമായി. ആയുര്‍വേദ, യുനാനി ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സചെയ്യുന്നവര്‍ക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാന്‍ ഒരു ബ്രിഡ്ജ് കോഴ്‌സ് തുടങ്ങാന്‍ തീരുമാനമായി. അതേസമയം ബ്രിഡ്ജ് കോഴ്‌സ് പാസായവര്‍ക്ക് അലോപ്പതി പ്രാക്ടീസ് ചെയ്യാന്‍ അനുവാദമുണ്ടാകില്ല. പാരമ്പര്യ വൈദ്യം പഠിച്ചവര്‍ക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാമെന്നുള്ള വിവാദ വ്യവസ്ഥ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേന്ദ്രം ഒഴിവാക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments