Friday, April 19, 2024
HomeKeralaഇന്ധനവില;നികുതി ഒഴിവാക്കാനുള്ള നീക്കവുമായി കേരള സര്‍ക്കാര്‍

ഇന്ധനവില;നികുതി ഒഴിവാക്കാനുള്ള നീക്കവുമായി കേരള സര്‍ക്കാര്‍

ഇന്ധനവില വീണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയും സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ് നികുതിയുമാണ് കേരളത്തില്‍ വില്‍ക്കുന്ന ഇന്ധനത്തിന് ഈടാക്കുന്നത്. 32 ശതമാനം വാറ്റ് നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ധിപ്പിച്ച നികുതിയില്‍ ഇളവ് വരുത്തുന്ന കാര്യമായിരിക്കും മന്ത്രിസഭായോഗത്തിന്റെ മുന്നിലുണ്ടാകുക. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് മുന്‍പ്.വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments