Thursday, April 25, 2024
HomeTop Headlinesകു​മ​ളിയിൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ക്യാമറ മോ​ഷ്ടി​ച്ചു

കു​മ​ളിയിൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ക്യാമറ മോ​ഷ്ടി​ച്ചു

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ഡി​യോ കാ​മ​റ പ​ട്ടാ​പ്പ​ക​ൽ മോ​ഷ്ടി​ച്ചു. പ്രാ​ദേ​ശി​ക ചാ​ന​ലി​ന്‍റെ വീ​ഡി​യോ​ഗ്രാ​ഫ​ർ ജെ​റി​ൻ പ​ടി​ഞ്ഞാ​റേ​ക്ക​ര​യു​ടെ കാ​മ​റ​യാ​ണ് മോ​ഷ​ണം​പോ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം.വ​ണ്‍ മി​ല്യ​ണ്‍ ഗോ​ൾ കാ​ന്പ​യി​ൻ പ​ക​ർ​ത്തി​യ​ശേ​ഷം ഗോ​ള​ടി​ക്കാ​നാ​യി കാ​മ​റ പൊ​തു​വേ​ദി​യി​ൽ​വ​ച്ച് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​മ​റ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​ന്‍റ തൊ​ട്ട​ടു​ത്താ​ണ് സം​ഭ​വം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കു​മ​ളി സി​ഐ ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സി​സി​ടി​വി​യു​ടെ ചു​മ​ത​ല​യു​ള്ള​യാ​ൾ സ്ഥ​ല​ത്തി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പി​ന്നീ​ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യ​ത്. ഇ​തി​നി​ടെ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ​ദൃ​ശ്യം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വാ​ട്സാ​പ്പി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​യ​ച്ചു​കൊ​ടു​ത്തു. മു​ണ്ടും ഷ​ർ​ട്ടും വേ​ഷ​മ​ണി​ഞ്ഞ ഉ​ദ്ദേ​ശം 65 വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ൾ കാ​മ​റി ബാ​ഗ് തോ​ളി​ലാ​ക്കി ന​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​മാ​ണി​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments