മാർത്തോമ്മാ സഭ അടൂർ ഭദ്രാസന കുടുംബസംഗമം ഡോ. ഏബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്തു

adoor

മാർത്തോമ്മാ സഭ അടൂർ ഭദ്രാസന കുടുംബസംഗമം ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഐക്യം നിലനിൽക്കണമെങ്കിൽ കുടുംബത്തിന്റെ ശാക്തീകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. റവ. ഡോ. ജേക്കബ് ചെറിയാൻ, റോബിൻ തോമസ്, റവ. മാത്യു പി.തോമസ്, വർഗീസ് തരകൻ, വികാരി ജനറൽ ടി.കെ.മാത്യു കശ്ശീശാ, സെക്രട്ടറി റവ. കുഞ്ഞുകോശി, ജോസഫ് വർഗീസ്, റവ. വൈ.അലക്സ്, റവ. ജോൺ പി.തോമസ് എന്നിവർ പ്രസംഗിച്ചു.