Thursday, April 25, 2024
HomeSportsകേപ്ടൗണ്‍ വിവാദം: സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്

കേപ്ടൗണ്‍ വിവാദം: സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടർന്ന് ഓസ്ട്രേലിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും വിലക്ക്. ഒരു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേതാണ് തീരുമാനം. വിലക്കിനെതിരെ അപ്പീല്‍ നല്‍കാന്‍ ഒരാഴ്ചത്തെ സമയം നല്‍കി.ഇരുവരെയും ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും ബി.സി.സി.ഐ വിലക്കി. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്ടനായിരുന്നു സ്‌മിത്ത്. വിവാദത്തെ തുടർന്ന് സ്‌മിത്ത് നേരത്തെ തന്നെ സ്ഥാനമൊഴിഞ്ഞിരുന്നു. സൺറൈസേഴ്സ് താരമായ വാർണർ ഇന്ന് ക്യാപ്ടൻ സ്ഥാനം ഒഴി‌ഞ്ഞിരുന്നു. ഇരുവരേയും ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് ക്രിക്കറ്റ് ആസ്ട്രേലിയ വിലക്കിയതിന് പിന്നാലെയാണ് ബി.സി.സി.ഐ നടപടി എടുത്തത്.പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്ടിനു 9 മാസത്തേക്കാണ് വിലക്ക്. ഇന്നലെ ആദ്യ നടപടിയായി വാര്‍ണറെയും ബാന്‍ക്രോഫ്ടിനെയും ക്രിക്കറ്റ് ഓസ്ട്രലേിയ നാലാം ടെസ്റ്റില്‍ നിന്ന് വിലക്കിയിരുന്നു. കൂടുതല്‍ നടപടികള്‍ ഇന്നുണ്ടാകുമെന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ ജെയിംസ് സത്തര്‍ലാണ്ട് അറിയിച്ചത്.അടുത്ത രണ്ട് വർഷത്തേക്ക് ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്ടൻ,​ വൈസ് ക്യാപ്ടൻ പദവി വഹിക്കുന്നതിൽ നിന്നും ഇരുവരേയും വിലക്കിയിട്ടുണ്ട്. അതേസമയം,​ വിലക്കിനെതിരെ അപ്പീൽ സമതിയെ സമീപിക്കാൻ കളിക്കാർക്ക് അവകാശമുണ്ട്.പന്ത് ചുരണ്ടൽ വിവാദം പുറത്ത് വന്നതിനെ തുടർന്ന് സ്‌മിത്ത് കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് സ്‌മിത്ത് ക്യാപ്ടൻ സ്ഥാനവും വാർണർ ഉപനായക സ്ഥാനവും രാജിവച്ചിരുന്നു. മാത്രമല്ല,​ ഐ.പി.എൽ ടീമിന്റെ ക്യാപ്ടൻ പദവിയും ഇരുവരും ഒഴി‌ഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments