പാലക്കാട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം.

കെ. എസ്‌. ആർ. ടി. സി പ്രീപെയ്ഡ്

പാലക്കാട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ബസില്‍ കയറി ഡ്രൈവറെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ അബൂബക്കറിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. അതേസമയം സംഭവത്തില്‍ ഡ്രൈവറെ മർദ്ദിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.വിവാഹ സംഘത്തിന്റെ വാഹനവുമായി ഓവര്‍ടേക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കണ്ണില്‍ചോരയില്ലാത്ത അതിക്രമത്തിലേക്ക് എത്തിയത്. ‍ഡ്രൈവര്‍ സീറ്റിലേക്ക് കയറിയ 25 വയസ്സ് തോന്നിക്കുന്ന അക്രമി പ്രായംചെന്ന ഡ്രൈവറെ പൊതിരെ തല്ലുന്ന ദൃശ്യങ്ങള്‍ ആരോ പകർത്തിയിട്ടുണ്ട്.കണ്ടക്ടര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. മൂക്കില്‍‌ നിന്നും വായയില്‍ നിന്നും ചോര വരുന്നതും കാണാം. ഗുരുതരപരുക്കേറ്റ ഡ്രൈവര്‍ അബൂബക്കര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്–കോഴിക്കോട് റൂട്ടില്‍ പോയ ബസാണ് പന്നിയംപാടത്ത് തടഞ്ഞ് ആക്രമിച്ചത്. ആക്രമിച്ചത് മൂന്നുപേരെന്ന് മര്‍ദനത്തിനിരയായ ഡ്രൈവര്‍ അബൂബക്കര്‍ പറഞ്ഞു.