അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് ഇനി പാസ്‌പോർട്ട് ലഭിക്കില്ല.

passport

അഴിമതിക്കാരോ ക്രിമിനൽ കുറ്റം ആരോപിക്കപ്പെട്ടതോ ആയ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പാസ്‌പോർട്ട് ലഭിക്കില്ല. ഇത്തരക്കാർക്ക് പാസ്‌പോർട്ട് ക്ലിയറൻസ് നിഷേധിക്കാനാണ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശം.എന്നാൽ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള ഉദ്യോഗസ്ഥരാണ് അഴിമതിആരോപണം നേരിടുന്നതെങ്കിൽ അവർക്ക് വിദേശങ്ങളിൽ ചികിൽസയ്ക്ക് പോവാനുള്ള അനുമതി ലഭിക്കും. അഴിമതിയാരോപണത്തിൽ പരിശോധന നേരിടുന്നവർക്കോ,എഫ്‌ഐആർ ഫയൽ ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്കോ ,സർക്കാർ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥർക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥർക്കോ ക്‌ളിയറൻസ് ലഭിക്കില്ല. ക്രിമിനൽകേസിൽ കോടതിയിൽ അന്വേഷണഏജൻസികൾ കുറ്റപത്രം നൽകിയിട്ടുണ്ടെങ്കിലോ അഴിമതി നിരോധന പ്രകാരമുള്ള കേസിൽ അന്വേഷണം നേരിടുന്നുണ്ടെങ്കിലോ വിജിലൻസ് ക്ലിയറൻസ് നിഷേധിക്കപ്പെടും.അന്വേഷണ ഏജൻസി കുറ്റപത്രം ഫയൽ ചെയ്യാതെ ഒരു സ്വകാര്യപരാതിയുടെ അടിസ്ഥാനത്തിൽ മാത്രം എഫ്്‌ഐആർ ഫയൽ ചെയ്ത കേസുകളിൽമേൽ പാസ്‌പോർട്ട് അനുവദിക്കുന്നതിന് വിജിലൻസ് ക്ലിയറൻസ് നിഷേധിക്കപ്പെടുകയില്ല.പാസ്‌പോർട്ട് ഓഫീസിൽ എഫ്‌ഐആർ വിവരങ്ങൾ സമർപ്പിക്കുമെന്നും എന്നാൽ അന്തിമതീരുമാനം എടുക്കേണ്ടത് പാസ്‌പോർട്ട് അധികൃതരുടെ പരിധിക്കുള്ളിലായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.സിവിൽ സർവീസ് ഓഫീസർമാരും പാസ്‌പോർ്ട്ട് ലഭിക്കുന്നതിനായ് വിജിലൻസ് ക്ലിയറൻസ് നേരിടേണ്ടി വരും.