Thursday, April 25, 2024
HomeKeralaഉറഞ്ഞു തുള്ളി തെയ്യം 2 പേരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവം; ന്യായീകരണവുമായി ബൈജു

ഉറഞ്ഞു തുള്ളി തെയ്യം 2 പേരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവം; ന്യായീകരണവുമായി ബൈജു

സമൂഹ മാധ്യമങ്ങളില്‍ തെയ്യം കെട്ടിയ കലകാരന്‍ രണ്ടു പേരെ വെട്ടിപരിക്കേല്‍പ്പിച്ച വീഡിയോയും വാര്‍ത്തയും ചര്‍ച്ചയായിരുന്നു. കൈതച്ചാമുണ്ടി തെയ്യം രണ്ടു പേരെ വെട്ടി പരിക്കേല്‍പ്പിച്ചത് കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാല്‍ ഈയങ്കോട് വയല്‍ത്തിറ മഹോത്സവത്തിനിടെയാണ്. കൈതച്ചാമുണ്ടി ഉഗ്രസ്വഭാവമുള്ള തെയ്യമാണ്. തെയ്യം തുടങ്ങുമ്പോള്‍ തന്നെ ക്ഷേത്ര അധികാരികള്‍ ചാമുണ്ടിക്കു മുമ്പില്‍ പോകരുത് എന്ന് അറിയിപ്പ് നല്‍കാറുണ്ട്. ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങുന്ന തെയ്യം അസുരന്മാരേ കാളി നിഗ്രഹിക്കുന്നു എന്ന് സങ്കല്‍പ്പത്തില്‍ ഉഗ്രരൂപത്തില്‍ കൈതക്കാടുകള്‍ വെട്ടിയെടുക്കും. അതുകൊണ്ട് ഈ തെയ്യത്തിനു കൈതച്ചാമുണ്ടി എന്ന പേരു വന്നത്. താന്‍ തെയ്യ കോലം കെട്ടുന്നതിന്റെ ഭാഗമായിട്ടു മാത്രമാണു മദ്യം കഴിക്കാറുള്ളത് എന്നും അല്ലാതെ മദ്യം ഉപയോഗിക്കാറില്ല എന്നും ചാമുണ്ടിയായി തെയ്യക്കോലം കെട്ടിയ ബൈജു പറയുന്നു.
ഒരു തെയ്യംകലാകാരന്‍ മുഖത്തെഴുത്ത്‌ നടക്കുമ്പോള്‍തന്നെ പതിയെ ദൈവഗണത്തിലേക്ക്‌ പരകായപവേശനം തുടങ്ങുന്നു എന്നാണ് വിശ്വാസം. തുടർന്ന് ഗുരുക്കന്മാരുടെ അനുഗ്രഹത്തോടെ തലപ്പാളി വരിഞ്ഞുകെട്ടി കുത്തുവിളക്കിന്റെ അകമ്പടിയോടെ അരങ്ങിലെത്തുന്നു. തോറ്റത്തിനൊപ്പം ആടയാഭരണങ്ങള്‍ അണിയുന്നതോടുകൂടി കോലധാരി മനുഷ്യനിൽ നിന്നും ദൈവികത്വം കൈവരിക്കുന്നു എന്നുള്ളതാണ് തെയ്യത്തിന്റെ സങ്കൽപ്പം. അതോടെ തെയ്യം ഉറഞ്ഞുതുള്ളിക്കൊണ്ട് കൈതവെട്ടാൻ പോകും. അസുരനിഗ്രഹത്തിന് ശേഷം കലിയടങ്ങാതെ ഗ്രാമത്തിലൂടെ ഓടും. ഗ്രാമവാസികൾ ഇങ്ങനെ ഓടുന്ന തെയ്യത്തെ വിളക്കുവെച്ച് വണങ്ങും. തെയ്യം തുടങ്ങുന്നതിന് മുമ്പും അണിയറയിൽവച്ച് നാടൻ ചാരായം സേവിക്കും. ശിവന്റെയും ശക്തിയുടെയും ശക്തികൾ കൂടി ചേർന്നതാണ് കൈതചാമുണ്ടി. അത് മദ്യംസേവിക്കുന്ന രൂപമാണ്. ഈ അനുഷ്ഠാനം എന്താണെന്ന് താൻ വെട്ടിപരുകേൽപ്പിച്ചു എന്നു പറയുന്നവർക്കും പൊലീസുകാർക്കും എല്ലാം അറിയാം. ദൈവമാണ് വെട്ടിയത്, ദൈവം ചെയ്തതല്ലേ പരാതിയില്ല എന്നാണ് വെട്ടുകൊണ്ടവർ പറഞ്ഞത്. മാത്രമല്ല തികച്ചും രാഷ്ട്രീയപരമാണ് ഇതിന്റെ പേരിലുള്ള വിവാദങ്ങൾ. തന്നെ രാഷ്ട്രീയവൈരാഗ്യത്തിന് കരുവാക്കുന്നതാണ്. തെയ്യം എന്താണെന്ന് അറിയാമായിരുന്നെങ്കിൽ ഇങ്ങനെയൊരു വാർത്ത ആരും പ്രചരിപ്പിക്കില്ലായിരുന്നു എന്നും ബൈജു പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments