വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

unburried dead

വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിനെ ലോഡ്ജില്‍ കയറി ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. ഗുരുവായൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. തൃശുര്‍ പാവറട്ടി മരുതയൂര്‍ സ്വദേശി സന്തോഷ് ആണു മരിച്ചത്. ഈ മാസം 23 നായിരുന്നു സന്തോഷിനെ ഗുരുവായൂര്‍ ലോഡ്ജില്‍ വച്ച് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചത്. സന്തോഷും കുന്നംകുളം സ്വദേശിനിയും വിവാഹിതായുമായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. 15 ദിവസം മുമ്പായിരുന്നു ഇവര്‍ ഒളിച്ചോടി ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ എത്തിയത്. ഇവര്‍ ലോഡ്ജില്‍ ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ ബന്ധുക്കള്‍ 23 ന് ഗുരുവായൂരില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും വളഞ്ഞിട്ടു മര്‍ദ്ദിച്ചു. യുവതിയുടെ ഭര്‍ത്താവും മകനും മര്‍ദ്ദിച്ചവരുടെ കൂട്ടത്തില്‍ പെടുന്നു. യുവതിയും സന്തോഷും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി സന്തോഷ് മരിച്ചു. തലയ്ക്കെറ്റ പരിക്കാണു മരണ കാരണം എന്നു പ്രാഥമിക അന്വേഷത്തില്‍ കണ്ടെത്തി. സന്തോഷിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് മുമ്പ് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും എന്നു പോലീസ് പറയുന്നു.