Friday, March 29, 2024
HomeInternationalയുഎസിലെ വെടിവയ്പിൽ 8 പേർ മരിച്ചതായി റിപ്പോർട്ട്

യുഎസിലെ വെടിവയ്പിൽ 8 പേർ മരിച്ചതായി റിപ്പോർട്ട്

യുഎസിലെ വെടിവയ്പിൽ 8 പേർ മരിച്ചതായി റിപ്പോർട്ട്.മിസ്സിസിപ്പിയിൽ 3 സ്ഥലങ്ങളിലായി നടന്ന വെടിവയ്പിലാണ് 8 പേർ മരിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം, മൂന്നിടത്തും വെയിവയ്പ് നടത്തിയ അക്രമി ഒരാൾതന്നെയാണെന്ന് സംശയിക്കുന്നു. മരിച്ചവരുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലിങ്കൺ കൗണ്ടിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് മുപ്പത്തഞ്ചുകാരനായ കോറി ഗോഡ്ബോൾട്ട് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു വ്യത്യസ്ത വീടുകൾ കേന്ദ്രീകരിച്ചാണ് വെടിവയ്പ് നടന്നതെന്ന് അന്വേഷണ സംഘത്തിന്റെ വക്താവ് വാരൺ സട്രെയിൻ പറഞ്ഞു. അക്രമത്തിനു പിന്നിലെ പ്രകോപനം വ്യക്തമല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments