പാകിസ്താനിലെ കഴുത്തറക്കപ്പെട്ട പശുക്കളുടെ ചിത്രം കൊടുത്ത ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ പ്രതിഷേധം

surendran

പാകിസ്താനിലെ ദൃശ്യം കേരളത്തിലേതായി അവതരിപ്പിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ വ്യാപക പ്രതിഷേധം. കേരളത്തിലെ ബീഫ് മേളകള്‍ക്കെതിരായി എഴുതിയ ഫേസ്ബുക് പോസ്റ്റില്‍ പാകിസ്താനിലെ കഴുത്തറക്കപ്പെട്ട പശുക്കളുടെ ചിത്രം കൊടുത്തതാണ് വിവാദമായത്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സുരേന്ദ്രന്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ചിത്രമുപയോഗിച്ച് സാമൂഹിക മാധ്യമത്തില്‍ പ്രചാരണം നടത്തിയത് എന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. കേരളത്തെ സുരേന്ദ്രന്‍ അപമാനിക്കുകയാണെന്നും സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപേര്‍ ചൂണ്ടിക്കാട്ടി.
2015 ജൂലൈ 21നു ഇന്ത്യ ടൈംസ് വെബ്‌സൈറ്റ് പാക്കിസ്ഥാനിലെ പശു കശാപ്പ് എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ചിത്രമാണ് കേരളത്തിലെ ബീഫ് മേളകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ ഉപയോഗിച്ചത്.