Thursday, April 18, 2024
HomeInternationalഷാര്‍ജയിലെ എണ്ണസംഭരണ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ

ഷാര്‍ജയിലെ എണ്ണസംഭരണ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ

ഷാര്‍ജയിലെ എണ്ണസംഭരണ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. വ്യവസായ മേഖല പത്തിലെ എണ്ണ സംഭരണശാലയിലാണ് വന്‍തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ കനത്തനാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. . ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു മേഖലയെ നടുക്കിയ അഗ്നിബാധ. വിവിധ മേഖലയില്‍ നിന്നെത്തിയ സിവില്‍ഡിഫന്‍സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം കഠിനാധ്വാനം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഫയര്‍ എന്‍ജിനുകളും ആംബുലന്‍സുകളും ഇവിടേക്കു പോകുന്നതു കാണാമായിരുന്നുവെന്ന് സമീപമേഖലയിലുള്ളവര്‍ പറഞ്ഞു. ആളപായമില്ലെന്നാണു പ്രാഥമിക നിഗമനം. തീപടര്‍ന്ന ഉടനെ സ്ഥലത്തെത്തിയ സിവില്‍ഡിഫന്‍സ് ഈ ഭാഗത്തേക്കുള്ള ഗതാഗതം തടഞ്ഞു. ഇതുമൂലം സമീപ റോഡുകളില്‍ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. തൊഴിലാളികളെയും മറ്റും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. സുരക്ഷ കണക്കിലെടുത്ത് വൈദ്യുതിബന്ധം വിച്ഛേദിച്ചു. കനത്ത ചൂടും കാറ്റും രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കി.

മേഖലയിലാകെ കറുത്തപുക മൂടിക്കെട്ടി.
ഷാര്‍ജ നാഷണല്‍ പെയിന്റ്സിന് അടുത്ത് വ്യവസായമേഖലയില്‍ തിങ്കളാഴ്ചയുണ്ടായ വന്‍തീപിടിത്തത്തില്‍ 14 വെയര്‍ഹൗസുകള്‍ കത്തിനശിച്ചിരുന്നു. തടിയും കെട്ടിടനിര്‍മാണ സാമഗ്രികളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസുകളായിരുന്നു ഇവ. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

ഷാര്‍ജയ്ക്കു പുറമെ ദുബായില്‍ നിന്നും അജ്മാനില്‍ നിന്നും സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments