ബിഷപ്പിനെതിരായ കേസില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി

ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്.കന്യാസ്ത്രീയുടെ പരാതി നാളെ കോടതിയില്‍ സമര്‍പ്പിക്കും . കോടതിയുടെ അനുമതി ലഭിച്ചാല്‍ സ്വാധീനിക്കുവാന്‍ ശ്രമിച്ച വൈദികനെതിരെ കേസെടുക്കും. കേസ് ഒത്തുതീര്‍പ്പാക്കുവാന്‍ കന്യാസ്ത്രീയ്ക്ക് പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്ന് രൂപത വാഗ്ദാനം ചെയ്‌തെന്നും ഒത്തു തീര്‍പ്പിനെത്തിയ വൈദികന്റെ ഫോണ്‍ സംഭാഷണം പുറത്തായെന്നും കന്യാസ്ത്രീക്കൊപ്പമുള്ള സിസ്റ്റര്‍ അനുപമയുമായാണ് വൈദികന്‍ സംസാരിച്ചതെന്നും വാര്‍ത്തകള്‍ എത്തിയതിന് പിന്നാലെയാണ് മൊഴി എടുത്തത്.