ശ്വാസ കോശ ക്യാന്‍സറെന്ന് വിധിയെഴുതിയത് വെറും കളിപ്പാട്ടം !

xray

കലശലായ ചുമയും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളുമായാണ് പോള്‍ ബോക്‌സ്റ്റര്‍ ചികിത്സ തേടിയത്. ഒരു വര്‍ഷത്തിലേറെയായി വിട്ടുമാറാത്ത ചുമയുണ്ട്. ന്യൂമോണിയയും അലട്ടുന്നുണ്ടായിരുന്നു. എക്‌സറേയെടുത്തപ്പോള്‍ ശ്വാസകോശത്തില്‍ ദുരൂഹമായ ഒരു വസ്തുവുണ്ടെന്ന് കണ്ടെത്തി. ശ്വാസ കോശ ക്യാന്‍സറിന്റെ ഭാഗമായുള്ള വളര്‍ച്ചയാണെന്നായിരുന്നു ആദ്യ സംശയം. ഇതോടെ ബോക്‌സ്റ്റര്‍ ആകെ ഭയന്നു. എന്നാല്‍ വിദഗ്ധ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് ഇദ്ദേഹത്തിന് ആശ്വാസമായത്. ആ ദുരൂഹ വസ്തു അര്‍ബുദ വളര്‍ച്ചയായിരുന്നില്ല. ശ്വാസ കോശ ക്യാന്‍സറിന്റെ ഭാഗമായുള്ള വളര്‍ച്ചയാണെന്നായിരുന്നു ആദ്യ സംശയം. ഇതോടെ ബോക്‌സ്റ്റര്‍ ആകെ ഭയന്നു. എന്നാല്‍ വിദഗ്ധ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് ഇദ്ദേഹത്തിന് ആശ്വാസമായത്. ആ ദുരൂഹ വസ്തു അര്‍ബുദ വളര്‍ച്ചയായിരുന്നില്ല.
പകരം ഒരു കളിപ്പാട്ടത്തിന്റെ ചെറിയ കഷണമാണ്. ഡോക്ടര്‍ ഇക്കാര്യം പറഞ്ഞപ്പോഴാണ് ബോക്‌സ്റ്റര്‍ ഓര്‍ത്തത്. 40 വര്‍ഷം മുന്‍പ് പ്ലേ മൊബൈല്‍ കളിപ്പാട്ടത്തിന്റെ ഭാഗം അകത്തുപോയിരുന്നു. ഏഴാം പിറന്നാളിന് ലഭിച്ച കളിപ്പാട്ടമായിരുന്നു അത്. കളിക്കിടയില്‍ അബദ്ധത്തില്‍ ശരീരത്തിനകത്ത് പോയതാണ്. ഇപ്പോള്‍ 47 കാരനായ പോള്‍ തപാല്‍ വകുപ്പ് ഉദ്യോഗസ്ഥനാണ്. കളിപ്പാട്ടത്തിന്റെ ഭാഗമാണിതെന്ന് കണ്ടെത്തിയതോടെ ഏവരിലും ചിരിപൊട്ടിയെന്ന് പോള്‍ പറയുന്നു. ഇത്രയും കാലത്തിന് ശേഷം ഒരു വസ്തു ശ്വാസകോശത്തിനുള്ളില്‍ കാണപ്പെടുന്നത് ഇതാദ്യമാണെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസ്തുത പരിശോധനാഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.