ആദ്യ മത്സരത്തിനുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. സി കെ വിനീത് ആദ്യ ഇലവനില്‍ ഇല്ല

vineeth

ഐ എസ് എല്‍ അഞ്ചാം സീസണിലെ ആദ്യ മത്സരത്തിനുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. സി കെ വിനീത് ആദ്യ ഇലവനില്‍ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ബെഞ്ചില്‍ സി കെ ഉണ്ട്. സഹല്‍ അബ്ദുല്‍ സമദാണ് ടീമില്‍ ഉള്ള ഏക മലയാളി. പ്രമുഖരെയെല്ലാം അണിനിരത്തി തന്നെയാണ് എ ടി കെ കൊല്‍ക്കത്ത ഇറങ്ങുന്നത്. പെകൂസണും കിസിറ്റോയും ആദ്യ ഇലവനില്‍ ഇടം പിടിച്ചിട്ടില്ല. വിജയിച്ചു കൊണ്ട് തന്നെ സീസണ്‍ തുടങ്ങാമെന്നാണ് ജെയിംസും സംഘവും കരുതുന്നത്.എ ടി കെ കൊല്‍ക്കത്ത:അരിന്ദാം ഭട്ടാചാര്യ, ഐബര്‍ലോംഗ്, ഗേഴ്സണ്‍ വിയേര, ജോണ്‍ ജോണ്‍സണ്‍, സെന റാല്‍ടെ, പ്രണോയ്, ലാന്‍സരോടെ, മൈമൗനു, ജയേശ്, എവര്‍ടണ്‍ സാന്റോസ്, ബല്വന്ത്കേരള ബ്ലാസ്റ്റേഴ്സ്:ധീരജ്, റാകിപ്, ജിങ്കാന്‍, പെസിച്, ലാല്‍റുവത്താര, സൈമന്‍ലിന്‍ ദംഗല്‍, നികോള, ഹാളിചരണ്‍, സഹല്‍, സ്റ്റൊഹനോവിച്, പൊപ്ലാനിക്