Friday, April 19, 2024
HomeKeralaവിവാഹേതര ബന്ധങ്ങൾ കുറ്റകരമല്ലാതാക്കിയ ജഡ്ജിക്ക് തലയ്ക്കു വെളിവില്ലെന്ന് കെ. സുധാകരന്‍

വിവാഹേതര ബന്ധങ്ങൾ കുറ്റകരമല്ലാതാക്കിയ ജഡ്ജിക്ക് തലയ്ക്കു വെളിവില്ലെന്ന് കെ. സുധാകരന്‍

വിവാഹേതര ബന്ധങ്ങൾ കുറ്റകരമല്ലാതാക്കിയ ജഡ്ജിക്ക് തലയ്ക്കു വെളിവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. സമനില തെറ്റിയ ജഡ്ജിയാണ് വിധി പ്രസ്താവിച്ചതെന്നാണ് ജി.സുധാകരന്റെ അധിക്ഷേപം. കുടുംബ ബന്ധങ്ങളാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനം. വിശ്വാസ കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടരുതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധികള്‍ക്കെതിരേ ആഞ്ഞടിച്ച്‌ കെ സുധാകരന്‍. ഐപിസി 497 റദ്ദാക്കിയതിനും ശബരിമലയില്‍ പ്രായഭേദമന്യെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിയതിനുമെതിരേയാണ് കെ സുധാകരന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതാക്കിയ ജഡ്ജിക്ക് തലയ്ക്കു വെളിവില്ലെന്നും അദ്ദേഹം അത് പുനപരിശോധിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. ഇന്ത്യയുടെ മഹത്വമായി വിദേശരാജ്യങ്ങള്‍ക്കുമുന്നില്‍ പൊക്കിയടിച്ച്‌ നാമെല്ലാം പറയുന്നത് സംശുദ്ധമായ കുടുംബബന്ധമാണ്. ആ കുടുംബ ബന്ധം ഇനിയുണ്ടാകുമോ. ഭാര്യക്കും ഭര്‍ത്താവിനും മറ്റു ബന്ധങ്ങളാണെന്ന് പറയുന്നത് കുടുംബബന്ധങ്ങളെ തകര്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനും ഏതിനും കോടതി ഇടപെടുന്നു. കുടുംബ ബന്ധങ്ങളാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണ്. കോടതികള്‍ അല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. ഭര്‍ത്താവ് സ്ത്രീകളുടെ യജമാനന്‍ അല്ല, സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments