ഭർത്താവിനെ കൊല്ലാൻ ബസ് ഡ്രൈവറുമായി അടുപ്പമുള്ള ഭാര്യ ക്വട്ടേഷന്‍ കൊടുത്തു

തൃശൂര്‍ ജില്ലയിലെ തിരൂരിലാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം അരങ്ങേറിയത്. സ്വന്തം ഭര്‍ത്താവ് കൃഷ്ണകുമാറിനെ കൊല്ലാന്‍ ഭാര്യയായ സുജാതയും സുജാതയുടെ കാമുകന്‍ സുരേഷ് ബാബുവും ചേര്‍ന്നാണ് ക്വട്ടേഷന്‍ നല്‍കിയത്. സുജാത ഏറെ നാളായി ബസ് ഡ്രൈവര്‍ സുരേഷ് ബാബുവുമായി അടുപ്പത്തിലാണ്. ഇത് കൃഷ്ണകുമാറിന് അറിയാമായിരുന്നു. കൃഷ്ണകുമാര്‍ തിരൂരില്‍ നിന്നും വയനാട്ടിലേക്ക് പോകുന്ന വഴിയാണ് ക്വട്ടേഷന്‍ സംഘം കൊല്ലാന്‍ ശ്രമിക്കുന്നത്. വഴിയിലൂടെ നടന്ന് പോകുമ്ബോള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തിരിച്ച്‌ കൃഷ്ണകുമാറിനെ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തില്‍ കൃഷ്ണകുമാറിന് പരിക്കേറ്റു. തോളിനും കാലിനും എല്ലിന് പൊട്ടലുണ്ടായി. തുടര്‍ന്ന് സംശയത്തെ തുടര്‍ന്ന് ഇടിച്ച വാഹനത്തിന്റ നമ്ബറടക്കം പൊലീസിന് പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തെ പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് കൃഷ്ണകുമാറിനെ കൊല്ലാന്‍ ഭാര്യ സുജാതയും സുരേഷ് ബാബുവും ചേര്‍ന്ന് ക്വട്ടേഷന്‍ നല്കിയതാണെന്ന്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൃഷ്‌ണകുമാറിനെ കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ വീട്ടില്‍ നിന്നും നടന്ന് പോകുമ്ബോഴാണ് റോഡിന്റെ വശത്ത് നിറുത്തിയിട്ടിരുന്ന വാഹനം ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ് റോഡിന് സമീപത്തേക്ക് തെറിച്ച്‌ വീണെങ്കിലും കൃഷ്‌ണകുമാറിന്റെ മനസില്‍ നിറയെ സംശയങ്ങളായിരുന്നു. റോഡില്‍ നിറുത്തിയിട്ടിരുന്ന വാഹനം തന്നെ കണ്ടപ്പോള്‍ എന്തിന് മുന്നോട്ടെടുത്ത് ഇടിച്ചിട്ടു എന്നതായിരുന്നു കൃഷ്‌ണകുമാറിനെ അലട്ടിയിരുന്നത്. ഇക്കാര്യത്തില്‍ പരാതി നല്‍കേണ്ടെന്ന് ഭാര്യ സുജാത പറഞ്ഞതും സംശയങ്ങള്‍ ഇരട്ടിപ്പിച്ചു. സുജാതയും സുരേഷ് ബാബുവും തമ്മില്‍ അടുപ്പമുണ്ടായിരുന്നത് അറിയാമായിരുന്ന കൃഷ്‌ണകുമാര്‍ ഈ സംശയങ്ങളെല്ലാം വച്ച്‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.