ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മര്‍ദ്ദിച്ച എസ് ഐക്ക് പണി കിട്ടി

transgenders

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മര്‍ദ്ദിച്ച സംഭവത്തില്‍ കസബ എസ്.ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പൊലീസ് മേധാവിയുടെ ഉത്തരവ്. കോഴിക്കോട് ഡി.സി.പി. മെറിന്‍ ജോസഫാണ് കേസ് അന്വേഷിക്കുക.
കോഴിക്കോട് തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ പോലീസ് അതിക്രമം കാട്ടിയെന്ന പരാതിയിലാണ് അന്വേഷണം. മിഠായിത്തെരുവിലെ താജ് റോഡില്‍ വെച്ച് ബുധനാഴ്ചയാണ് അഞ്ചു ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചത മര്‍ദ്ദിച്ചത്.
തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ ഇന്ന് നൃത്തം അവതരിപ്പിക്കേണ്ടതിനാല്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തി തിരിച്ചുപോകവെയാണ് പൊലീസ് മര്‍ദിച്ചതെന്ന് ഇവര്‍ പറഞ്ഞു.