“ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി അം​ബേ​ദ്ക്ക​ർ ബ്രാ​ഹ്മ​ണ​ൻ ആണ്” വി​വാ​ദ വി​വാ​ദ പ്ര​സ്താ​വ​നയുമായി ഗുജറാത്ത് ഗവർണർ

ambedkar

ദ​ളി​ത് നേ​താ​വും ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി​യു​മാ​യ ബി.​ആ​ർ അം​ബേ​ദ്ക്ക​ർ ബ്രാ​ഹ്മ​ണ​ൻ ആ​ണെ​ന്ന് ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ. ഞാ​യ​റാ​ഴ്ച ഗാ​ന്ധി​ന​ഗ​റി​ൽ മെ​ഗാ ബ്രാ​ഹ്മ​ൺ വ്യാ​വ​സാ​യി​ക ഉ​ച്ച​കോ​ടി​യി​ലാ​ണ് സ്പീ​ക്ക​ർ ര​ജേ​ന്ദ്ര ത്രി​വേ​ദി വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. അം​ബേ​ദ്ക്ക​റും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബ്രാ​ഹ്മ​ണ​ന്മാ​രാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ശ​ങ്ക​യൊ​ന്നു​മി​ല്ലാ​തെ ത​നി​ക്കു പ​റ​യാ​ൻ ക​ഴി​യും അം​ബേ​ദ്ക്ക​ർ ബ്രാ​ഹ്മ​ണ​ൻ ആ​യി​രു​ന്നു. പ​ണ്ഡി​ത​നാ​യ ഒ​രാ​ളെ ബ്രാ​ഹ്മ​ണ​ൻ എ​ന്നു​വി​ളി​ക്കു​ന്ന​തി​ൽ തെ​റ്റൊ​ന്നു​മി​ല്ല. ഈ ​അ​ർ​ഥ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും ബ്രാ​ഹ്മ​ണ​നാ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​മ​ൻ ക്ഷ​ത്രി​യ​നും കൃ​ഷ്ണ​ൻ ‘ഒ​ബി​സി’ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​യാ​ളു​മാ​യി​രു​ന്നു. ബ്രാ​ഹ്മ​ണ​ന്മാ​രാ​ണു ദൈ​വ​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ന്ന​ത്. ഭ​ഗ​വാ​ൻ രാ​മ​ൻ ക്ഷ​ത്രി​യ​നാ​ണെ​ന്ന് എ​ല്ലാ​യ്പ്പോ​ഴും ഞാ​ൻ പ​റ​യാ​റു​ള്ള​താ​ണ്. ഋ​ഷി​മാ​രാ​ണ് അ​ദ്ദേ​ഹ​ത്തെ ദൈ​വ​മാ​ക്കി​യ​ത്. ഇ​ട​യ​നാ​യ ഒ​രാ​ൾ ‘ഒ​ബി​സി’ വി​ഭാ​ഗ​ക്കാ​ര​നാ​ണ്. ആ​രാ​ണ് അ​ങ്ങ​നെ​യൊ​രാ​ളെ ദൈ​വ​മാ​ക്കി​യ​ത്? സ​ന്ദീ​പ​നി ഋ​ഷി​യെ​ന്ന ബ്രാ​ഹ്മ​ണ​നാ​ണ് – ത്രി​വേ​ദി പ​റ​ഞ്ഞു. എ​ന്നാ​ൽ ത്രി​വേ​ദി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ബി​ജെ​പി എം​പി ഉ​ദി​ത് രാ​ജ് രം​ഗ​ത്തു​വ​ന്നു. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ പാ​ർ​ട്ടി​ക്കു നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​മെ​ന്ന് ഉ​ദി​ത് രാ​ജ് പ​റ​ഞ്ഞു. ത്രി​വേ​ദി​യു​ടെ പ്ര​സ്താ​വ​ന അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണു. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ പാ​ർ​ട്ടി​ക്കു​ണ്ടാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ന്നും ഉ​ദി​ത് രാ​ജ് പ​റ​ഞ്ഞു.