പൊ​തു​സ്ഥലത്ത് പെ​ൺ​കു​ട്ടിയുടെ വസ്ത്രം ഉരിഞ്ഞു; വീഡിയോ മാധ്യമങ്ങളിൽ, 4 പേർ പിടിയിൽ

ബി​ഹാ​റി​ൽ ആ​റു പേ​ർ ചേ​ർ​ന്ന് പൊ​തു​സ്ഥലത്ത് വച്ച്  ബ​ല​മാ​യി പെ​ൺ​കു​ട്ടി​യു​ടെ വ​സ്ത്രം ഉ​രി​യു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി ര​ക്ഷ​യ്ക്കാ​യി നി​ല​വ​ലി​ളി​ച്ചി​ട്ടും ആ​രും സ​ഹാ​യി​ച്ചി​ല്ല. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​വാ​നു​ണ്ട്. ബി​ഹാ​റി​ലെ ജ​ഹാ​ന​ബാ​ദി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി ര​ക്ഷ​യ്ക്കാ​യി യാ​ചി​ക്കു​ന്ന​ത് വ്യ​ക്ത​മാ​യി കേ​ൾ​ക്കാം. അ​ക്ര​മി​ക​ൾ പെ​ൺ​കു​ട്ടി​യു​ടെ വ​സ്ത്രം ഉ​രി​യാ​ൻ ശ്ര​മി​ക്കു​ക​യും പ​രി​ഹ​സി​ച്ച് ചി​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഒ​രാ​ൾ ബ​ല​മാ​യി ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ പെ​ൺ​കു​ട്ടി ര​ക്ഷ​പെ​ടാ​ൻ ഇ​യാ​ളെ തൊ​ഴി​ക്കു​ക​യും ചെ​യ്തു. ചു​റ്റും കൂ​ടിയ ആ​ൾ​കൂ​ട്ടം അ​ക്ര​മി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ല്ല. വീ​ഡി​യോ പ​ക​ർ​ത്തി​യ ആ​ൾ​പോ​ലും ഇ​തി​നു തു​നി​ഞ്ഞി​ല്ല. കൗ​മാ​ര​ക്കാ​രാ​ണ് അ​ക്ര​മി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും. അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളു​ടെ ബൈ​ക്ക് വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്താ​ൻ പോ​ലീ​സി​നു സ​ഹാ​യ​ക​മാ​യ​ത്. വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.