ആറന്മുള മാലക്കരയ്ക്ക് സമീപം നദിയില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

drown

പമ്പ നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ആറന്മുള മാലക്കരയ്ക്ക് സമീപം പമ്പ നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചത്. മെഴുവേലി സ്വദേശികളായ സൗജിത്, വിഷ്ണു എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നുമണിയോടെ ആയിരുന്നു സംഭവം.

ആറുപേരടങ്ങിയ വിദ്യാര്‍ത്ഥി സംഘമാണ് ഇവിടെ കുളിക്കാനെത്തിയത്. ഇവര്‍ ഇരുവരും ഒഴുക്കില്‍പെട്ടതോടെ ഒപ്പമെത്തിയ വിദ്യാര്‍ത്ഥികള്‍ ബഹളം വെച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ ഫയര്‍ ഫോഴ്‌സും ആറന്മുള പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയും ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.