Friday, March 29, 2024
HomeNationalറിസര്‍വ് ബാങ്ക് എടിഎം തുകയുടെ പരിധി ഒഴിവാക്കി

റിസര്‍വ് ബാങ്ക് എടിഎം തുകയുടെ പരിധി ഒഴിവാക്കി

റിസര്‍വ് ബാങ്ക്  എടിഎം തുകയുടെ പരിധി ഒഴിവാക്കി. ഇതുസംബന്ധിച്ച്  റിസര്‍വ് ബാങ്ക് തിങ്കളാഴ്ച ഉത്തരവിറക്കി. ഫെബ്രുവരി 1 മുതലാണ് പുതിയ ഉത്തരവ് നടപ്പാവുക. കറന്റ് അക്കൗണ്ടുകള്‍ക്കാണ് പരിധി ഒഴിവാക്കിയത്. കറന്റ് അക്കൗണ്ട്‌സ്, കാഷ് ക്രഡിറ്റ് അക്കൗണ്ട്‌സ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട്‌സ് എന്നിവയ്ക്കാണ് ഇളവ്. നിലവില്‍ എടിഎം വഴി പ്രതിദിനം ഒറ്റത്തവണ പിന്‍വലിക്കാവുന്ന പരമാവധി തുക 10000 രൂപയാണ്. ആഴ്ചയില്‍ 24000. പുതിയ ഉത്തരവ് അനുസരിച്ച് ഒരു ദിവസം 24000 രൂപ പിന്‍വലിക്കാം.

സേവിങ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇളവില്ല സേവിങ് ബാങ്ക് അക്കൗണ്ടുകള്‍ക്കുള്ള നിയന്ത്രണം തുടരുമെങ്കിലും സമീപ ഭാവിയില്‍ അതും എടുത്ത് കളയുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കുകള്‍ക്ക് സ്വന്തമായി പിന്‍വലിക്കല്‍ പരിധി നിര്‍ണയിക്കാനാവുന്ന സാഹചര്യമുണ്ടാവുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
ഘട്ടങ്ങളായി നോട്ട് തിരിച്ചെത്തുന്നു നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 നോട്ടുകള്‍ നിരോധിച്ച് പ്രഖ്യാപനം നടത്തിയത്. പിന്നീട് പ്രതിദിനം പിന്‍വലിക്കാവുന്ന സംഖ്യ 2000 രൂപയാക്കി നിശ്ചയിച്ചു. അത് 2500 ഉം 4000 വും ആക്കി ഉയര്‍ത്തിയതിന് ശേഷമാണ് 10000 വും 24000 വും ആക്കിയത്. ഇപ്പോള്‍ നിയന്ത്രണം എടുത്തുകളഞ്ഞു. പുതിയ 1000 രൂപ നോട്ടുകള്‍ ഉടന്‍ ഇറങ്ങുമെന്ന് റിപോര്‍ട്ടുകളുണ്ട്.

കള്ളപ്പണം ഇല്ലാതായോ? കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നവംബര്‍ എട്ടിന് ഇക്കാര്യം പ്രഖ്യാപിക്കുമ്പോള്‍ 50 ദിവസത്തിനകം എല്ലാം ശരിയാവുമെന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ എല്ലാം പാളി. ഡിസംബര്‍ 30 കഴിഞ്ഞിട്ടും നോട്ട് ലഭിക്കാതെ ജനം വലയുന്ന കാഴ്ചയാണ് കണ്ടത്. പുറത്തിറക്കിയ നോട്ടിന്റെ 97 ശതമാനം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രാലയം അറിയിക്കുകയും ചെയ്തു. അപ്പോള്‍ കള്ളപ്പണമെവിടെയെന്നാണ് പ്രതിപക്ഷം ചോദിച്ചത്.

ബിനാമികള്‍ക്കെതിരേ കേന്ദ്രസര്‍ക്കാരിന്റെ അടുത്ത നീക്കം ബിനാമി സ്വത്തുക്കള്‍ക്കെതിരായാണ്. ബിനാമി സ്വത്തിടപാടുകള്‍ നടത്തുന്നവര്‍ക്ക് ഇരുമ്പഴി നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മോദി അടുത്തിടെ പറഞ്ഞിരുന്നു.
അഴിമതി പുറത്തറിയിച്ചാല്‍ സംരക്ഷണം വരവില്‍ കവിഞ്ഞ വരുമാനമുള്ളവരെ സംബന്ധിച്ച് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. അഴിമതി പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന പൗരന്‍മാരെ സംരക്ഷിക്കുന്ന തീരുമാനങ്ങളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.

നടപടി വരുന്നു 2014-15 സാമ്പത്തിക വര്‍ഷം വലിയ സംഖ്യ ഇടപാട് നടത്തിയവര്‍ക്കെതിരേയും ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതി അടക്കാതെ രക്ഷപ്പെട്ടവര്‍ക്കുമെതിരേ ആദായ നികുതി വകുപ്പ് നടപടിക്കൊരുങ്ങുകയാണ്. ഇതുവരെ ശ്രദ്ധയില്‍പ്പെട്ട നികുതി വെട്ടിപ്പുകള്‍ക്കെതിരേ 3589 നോട്ടീസുകള്‍ അയച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം രാജ്യവ്യാപകമായി പലയിടത്തും റെയ്ഡ് നടക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments