മലയാളി യുവതി ന്യൂസീലാന്‍ഡിലെ ബീച്ചില്‍ മുങ്ങി മരിച്ചു. ന്യൂസീലന്‍ഡില്‍ ജോലി ചെയ്യുന്ന ജിലു സി. ജോണിന്റെ ഭാര്യ ടീന കുഞ്ഞപ്പനാണ് (29) അപകടത്തില്‍ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശിയാണ് നെല്സന് സിറ്റിയിലെ തഹുനാനുയി ബീച്ചില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്. ഭര്‍ത്താവുമായി ബീച്ചില്‍ നടക്കുന്നതിനിടയില്‍ ഇരുവരും കടലില്‍ ഇറങ്ങിയെന്നും അപ്പോളാണ് അപകടമുണ്ടായതെന്നും പ്രാദേശിക റേഡിയോ തരാന റിപ്പോര്‍ട്ട് ചെയ്തു. നെല്‍സണ്‍ നഗരത്തിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. തിരയില്‍പ്പെട്ട ടീനയെ കരയിലേക്കെത്തിക്കുവാന് ഭര്‍ത്താവ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. ടീന തല്‍ക്ഷണം മരിച്ചതായും ജിലുവിനെ നെല്‍സണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് വക്താവ് അറിയിച്ചു.
ന്യൂസീലന്‍ഡില്‍ ജോലി ചെയ്യുന്ന ജിലു സി. ജോണിന്റെ ഭാര്യ ടീന ബീച്ചില്‍ മുങ്ങി മരിച്ചു
RELATED ARTICLES