Saturday, April 20, 2024
HomeKeralaബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള പണമിടപാട് വിവാദത്തില്‍ വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണന്‍

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള പണമിടപാട് വിവാദത്തില്‍ വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണന്‍

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള പണമിടപാട് വിവാദത്തില്‍ വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണന്‍.പണമിടപാട് വിഷയത്തില്‍ ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ല. ആരും തന്നെ ബന്ധപ്പെട്ടിട്ടുമില്ല. അറബി എന്തും പറഞ്ഞോട്ടെ. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കട്ടെ. മാധ്യമവാര്‍ത്തയില്‍ തകരുന്നതല്ല പാര്‍ട്ടിയെന്നും കോടിയേരി പറഞ്ഞു. ‘ദുബായിലെ നിയമങ്ങള്‍ അനുസരിച്ചാണ് അതൊക്കെ ചെയ്യുക. തന്റെ മകന്‍ ബിനോയ് ദുബായിലുണ്ട്. അപ്പോള്‍ യുഎഇ പൗരന്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നുവെന്നും’ കോടിയേരി ചോദിക്കുകയുണ്ടായി. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി വേദി ഉപയോഗിക്കില്ല. താനുമായി ബന്ധപ്പെട്ട് ഒരു ബിസിനസ്സും നടന്നിട്ടില്ല. ഇതിലൊന്നും താന്‍ ഇടപെട്ടിട്ടുമില്ല. അതിനാല്‍ തന്നെ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയായ കോടിയേരിയുടെ വിശദീകരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments