Friday, March 29, 2024
HomeNationalകാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരികെയെത്തി

കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരികെയെത്തി

ചെന്നൈ: കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരികെയെത്തി. ഗാനത്തെ കണ്ടെത്താൻ സഹായിച്ചത് സോഷ്യൽ മീഡിയയുടെ ശക്തമായ ഓണ്‍ലൈന്‍ ഇടപെടലാണ് . മലയാളി മോഡലിനെ കണ്ടെത്തിയ വിവരം ഡെപ്യൂട്ടി കമ്മീഷണർ പി ശരവണൻ സ്ഥിരീകരിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഗാനം നായര്‍ക്കു വേണ്ടിയുള്ള ഓണ്‍ലൈന്‍ അന്വേഷണം സജീവമായിരുന്നു. കാണാതായത് മുതൽ ഗാനത്തെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിരവധി ട്വീറ്റുകളും ഫെയ്‌സ്ബുക്ക് ഹാഷ് ടാഗുകളുമാണ് പ്രത്യക്ഷപ്പെട്ടത്.
28 കാരിയായ ഗാനം നുങ്കമ്പാക്കത്ത് മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച ഓഫീസിലേക്ക് കറുത്ത ഹോണ്ട സ്കൂട്ടറില്‍ പോയ ഗാനത്തെ പിന്നീട് കാണാതാവുകയായിരുന്നു. ഓഫീസിലും വീട്ടിലും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

അതേസമയം പെൺകുട്ടി വിഷാദ രോഗത്തിന് അടിമയായായിരുന്നുവെന്ന് സുഹൃത്തുക്കളിൽ നിന്നും പോലീസിന് ബോധ്യമായിട്ടുണ്ട്. കാണാതായതിന് പിന്നിൽ ഇത് തന്നെയാണോ കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് ശരവണൻ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments