ഒന്നാം നമ്പർ ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജീവിതത്തിൽ ഇനിയൊരിക്കലും അച്ഛനാകില്ല

christino

ലോകത്തിലെ ഒന്നാം നമ്പർ ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജീവിതത്തിൽ ഇനിയൊരിക്കലും അച്ഛനാകില്ല. പറയുന്നത് മറ്റാരുമല്ല, റൊണാൾഡോയുടെ അമ്മ മരിയ ഡോളോറോസ് ആണ്. റൊണാൾഡോയുടെ കാമുകി ജോർജീന റോഡ്രിഗസ് ഗർഭിണിയാണെന്ന വാർത്തകർ ശക്തമായതോടെയാണ് മരിയ വിശദീകരണവുമായി രംഗത്തെത്തിയത്.

ഇരുപത്തിരണ്ടുകാരിയായ റോഡ്രിഗസ് റൊണാൾഡോയുടെ പുതിയ കാമുകിയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് കാമുകി ഗർഭിണിയാണെന്ന വാർത്തകൾ പ്രചരിച്ചത്. ശുദ്ധ അസംബന്ധമാണ്. ക്രിസ്റ്റ്യാനോ ഇനിയൊരിക്കലും അച്ഛനാവില്ല. കെട്ടുകഥകൾ ആരും വിശ്വസിക്കരുതതെന്നും താരത്തിൻറെ അമ്മ പറഞ്ഞു.

എന്നാൽ എന്ത് കാരണം കൊണ്ടാണ് റൊണാൾഡോ അച്ഛനാവില്ല എന്നതെന്ന് മരിയ വ്യക്തമാക്കിയില്ല. ആറു വയസ്സുകാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറാണ് റൊണാൾഡോയുടെ മകൻ. കുഞ്ഞിൻറെ അമ്മ ആരെന്ന് റൊണാൾഡോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.